ETV Bharat / international

ഈസ്റ്റര്‍ ഞായറാഴ്ചയിലെ ചാവേര്‍ ആക്രമണം; നടുക്കുന്ന ഓര്‍മകളില്‍ ശ്രീലങ്ക

2019 ഏപ്രിൽ 21ന് ഈസ്റ്റർ ആഘോഷവേളയിലാണ് രണ്ട് കത്തോലിക്ക പള്ളികളിലും ഒരു പ്രൊട്ടസ്റ്റന്‍റ് പള്ളിയിലും ചാവേർ ആക്രമണം ഉണ്ടായത്

Sri Lankans remember Easter bomb victims Sri Lankan's Easter bomb blasts Easter Sunday attacks in Sri Lanka Sri Lanka Easter attacks കൊവിഡ് 19 ഈസ്റ്റർ ബോംബ് ശ്രീലങ്ക 2019 ഏപ്രിൽ 21 കൊളംബോ ആർച്ച് ബിഷപ്പ് മാൽക്കം രഞ്ജിത്ത് ശ്രീലങ്ക ഈസ്റ്റർ സൺഡേ ബോംബ് ആക്രമണം
കൊവിഡ് ബാധയ്ക്കിടെ ഈസ്റ്റർ ബോംബ് ബാധിതരെ വീട്ടിലിരുന്ന് ഓർമ്മിച്ച് ശ്രീലങ്കക്കാർ
author img

By

Published : Apr 21, 2020, 5:31 PM IST

കൊളംബോ: ഈസ്റ്റർ ഞായറാഴ്ചയുണ്ടായ ബോംബ് ആക്രമണത്തിന്‍റെ അനുസ്മരണം കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കക്കാർ അവരുടെ വീടുകളിൽ ആചരിച്ചു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ആഘോഷവേളയിലാണ് രണ്ട് കത്തോലിക്ക പള്ളികളിലും ഒരു പ്രോട്ടസ്റ്റന്‍റ് പള്ളിയിലും ചാവേര്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 260ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 42 വിദേശ പൗരന്മാരും കൊല്ലപ്പെട്ടു.

കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അനുസ്മരണത്തിനായി സംഘടിപ്പിച്ച പൊതു പരിപാടികൾ റദ്ദാക്കി. പകരം പള്ളി പാസ്റ്റർമാരോട് ബോംബ് ആക്രമണ സമയമായ രാവിലെ 8:45 ന് മണി മുഴക്കാൻ ആവശ്യപ്പെടുകയും രണ്ട് മിനിറ്റ് നിശബ്ദത പാലിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് മുസ്ലീം ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ആക്രമണത്തിന് മുമ്പ് ലഭിച്ച രഹസ്യ വിവരങ്ങൾ രാഷ്ട്രീയ നേതാക്കൾ ഗൗരവമായി എടുത്തില്ലെന്ന് കൊളംബോ ആർച്ച് ബിഷപ്പ് മാൽക്കം രഞ്ജിത്ത് പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരേയും ഗുരുതരമായി പരിക്കേറ്റവരെയും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പെട്ട കുടുംബങ്ങളെയും ഓര്‍ക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ആക്രമണസമയത്ത് പൊലീസ് മേധാവിയും പ്രതിരോധ മന്ത്രാലയ സെക്രട്ടറിയും അശ്രദ്ധ കാണിച്ചെന്ന് ആരോപിച്ച് നിയമനടപടി സ്വീകരിച്ചു. ചാവേർ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുൻ കാബിനറ്റ് മന്ത്രിയുടെ സഹോദരനെയും അഭിഭാഷകനെയും ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ശ്രീലങ്കയിൽ 24 മണിക്കൂർ ഏർപ്പെടുത്തിയ കർഫ്യൂ തിങ്കളാഴ്ച ഭാഗികമായി പിൻവലിച്ചു. ഏഴ് മരണങ്ങളടക്കം 304 കൊവിഡ് കേസുകൾ ശ്രീലങ്കയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.