മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് വി 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ. സ്പുട്നിക് വി വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെലാറസ്, യുഎഇ, വെനിസ്വേല, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണം പുരോഗമിക്കുകയാണ്. ഇന്ത്യയിൽ, വാക്സിനിലെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
നിലവിൽ, 40,000 വോളന്‍റിയർമാർ പ്ലാസിബോ നിയന്ത്രിത മൂന്നാം ഘട്ട സ്പുട്നിക് വി ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള ഫലപ്രദമായ പരിഹാരമാണിതെന്ന് വാക്സിൻ ഉപയോഗവും ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലവും തെളിയിക്കുന്നതായി റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ പറഞ്ഞു.
ആദ്യത്തെ കുത്തിവയ്പ്പിന് 21 ദിവസത്തിന് ശേഷം ലഭിച്ച ആദ്യ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റഷ്യയുടെ പ്രസ്താവന. പരീക്ഷണങ്ങളിൽ പ്രതികൂല സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പങ്കെടുക്കുന്നവരുടെ നിരീക്ഷണം തുടരുകയാണ്.
അമേരിക്കൻ കമ്പനി എലി ലില്ലി അതിന്‍റെ കൊറോണ വൈറസ് വാക്സിൻ പ്ലേസിബോ സലൈൻ ഷോട്ട് കൊവിഡ് പ്രതിരോധത്തിന് 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം.
ഓഗസ്റ്റ് 11ന് ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യമാണ് റഷ്യ.