ETV Bharat / international

ഹാലോവീന്‍; കൊവിഡ് ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയ പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹാലോവീന്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ കൊവിഡ് വ്യാപിക്കരുതെന്നും പ്രധാനമന്ത്രി ച്യുങ് സി ക്യുന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

COVID-19 caution ahead of Halloween weekend  Halloween  South Korea  South Korea's Prime Minister  chung sye-kyun  ഹാലോവീന്‍  ദക്ഷിണ കൊറിയയില്‍ കൊവിഡ് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി  കൊവിഡ് 19  ദക്ഷിണ കൊറിയ
ഹാലോവീന്‍; ദക്ഷിണ കൊറിയയില്‍ കൊവിഡ് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
author img

By

Published : Oct 30, 2020, 4:33 PM IST

സിയോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ വരാനിരിക്കെ കൊവിഡ് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ച്യുങ് സി ക്യുന്‍. സര്‍ക്കാറിനോടും പ്രാദേശിക ഭരണകൂടങ്ങളോടും കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹാലോവീന്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ കൊവിഡ് വ്യാപിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം.

ഹാലോവീന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും യുവാക്കള്‍ വിട്ട് നില്‍ക്കണമെന്നും മാസ്‌ക് ധരിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സിയോളിലെ പ്രധാന നിശാക്ലബുകള്‍ ഹാലാവീന്‍ ആഘോഷ ദിനങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച ദക്ഷിണ കൊറിയയില്‍ 26,835 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 463 പേര്‍ കൂടി കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.