ETV Bharat / international

ഭീകരക്കെതിരെ ഇന്ത്യയുമായി സഹകരിക്കും; മുഹമ്മദ് ബിന്‍ സല്‍മാന്‍

പാകിസ്ഥാനെക്കുറിച്ചും, അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽപരാമര്‍ശിക്കാൻ സൗദി രാജകുമാരന്‍ തയ്യാറായില്ല. പ്രതിരോധ - വാണിജ്യ മേഖലകളിലുള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഫയൽചിത്രം
author img

By

Published : Feb 20, 2019, 9:25 PM IST

ഭീകരതക്കും മതമൗലികവാദത്തിനുമെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭീകരവാദം പൊതുവായ വിഷയമാണ്.തീവ്രവാദത്തിനെതിരായ എല്ലാത്തരംനീക്കങ്ങളിലും ഇന്ത്യയുമായി സഹകരിക്കും.സൗദി ഇന്ത്യാ ബന്ധം രക്തത്തിൽ അലിഞ്ഞതാണെന്നുംസല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഭീകരതക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടാണെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഡൽഹിയില്‍ നടന്നകൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. അതേസമയം,പാകിസ്ഥാനെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും പരാമര്‍ശം നടത്താന്‍സൗദി രാജകുമാരന്‍ തയ്യാറായില്ല.

SOUDI PRINCE VISIT INDIA  Mohammed bin Salman  Saudi  Pakistan  pulwama  മുഹമ്മദ് ബിന്‍ സല്‍മാന്‍  ഇന്ത്യ-സൗദി  പുൽവാമ
സംയുക്ത പ്രസ്താവന

മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങള്‍ക്കും ഒരേ നിലപാടാണുള്ളത്. സൗദിയും ഇന്ത്യയും തമ്മില്‍ നാവിക, സൈബര്‍ സുരക്ഷയിലും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും ഉപകാരപ്രദമാണെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന് സഹായം നൽകുന്ന രാജ്യങ്ങളുടെ മേൽ ശക്തമായ സമ്മർദ്ദം ആവശ്യമാണെന്നും, അവരെശിക്ഷിക്കണമെന്നും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിരോധ - വാണിജ്യ മേഖലകളിലുള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഗാര്‍ഡ് ഓഫ് ഹോണര്‍ പരിശോധിക്കുന്ന സല്‍മാന്‍ രാജകുമാരന്‍

Intro:Body:

asianetnews.com

പാകിസ്ഥാനെക്കുറിച്ച് മിണ്ടാതെ സൗദി; ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കും

2 minutes

ദില്ലി: ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യ-സൗദി തീരുമാനം. ഭീകരതയ്ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും വ്യക്തമാക്കി. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. അതേസമയം, പാകിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല.

സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളുടെ മേൽ ശക്തമായ സമ്മർദ്ദം ആവശ്യമാണെന്നും അവരെ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു.  സൗദിക്കും ഇന്ത്യയ്ക്കും ഇക്കാര്യത്തിൽ ഒരേ നിലപാടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സൗദി-ഇന്ത്യ ബന്ധം രക്തത്തിൽ അലിഞ്ഞതെന്ന് സൗദി കീരീടാവകാശി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും വ്യക്തമാക്കി. പ്രതിരോധ - വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.