ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കിണർ നിർമാണത്തിനിടെ ആറ് തൊഴിലാളികൾ ശ്വാസം മുട്ടിമരിച്ചു. ജമ്രൂദ് പ്രദേശത്ത് ഒമ്പത് തൊഴിലാളികളാണ് കിണർ നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. മൂന്ന് പേർ ചികിത്സയിലാണ്. രണ്ട് തൊഴിലാളികളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ തഹസിൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ചികിത്സയിൽ തുടരുന്നവർക്ക് 1,50,000 രൂപയും ധനസഹായം നൽകുമെന്ന് ഖൈബർ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ മെഹ്മദ് അസ്ലം വസീർ പറഞ്ഞു.
പാകിസ്ഥാനിൽ കിണർ നിർമാണത്തിനിടെ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു - working in well
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ചികിത്സയിൽ തുടരുന്നവർക്ക് 1,50,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു