സിംഗപ്പൂര്‍: രാജ്യത്ത് ചൊവ്വാഴ്‌ച 218 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മുഴുവന്‍ ആളുകളും വിദേശ തൊഴിലാളികളാണ്. തൊഴിലാളികളുടെ ഡോര്‍മട്രികളില്‍ സ്‌ക്രീനിങ് നടപടികള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഗാന്‍ കിം യോങ് വ്യക്തമാക്കി. ഇതോടെ സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,514 ആയി. പ്രാദേശികതലത്തിലും സ്‌ക്രീനിങ് സജീവമാക്കിയിട്ടുണ്ട്. അതേസമയം സിംഗപ്പൂരില്‍ കൊവിഡ് വ്യാപനം ട്രാക്ക് ചെയ്യുന്നതിന് പുതിയ ഉപകരണം വിതരണം ചെയ്‌തിരുന്നു. ഉപകരണം രോഗം പെട്ടന്ന് കണ്ടെത്താന്‍ സഹായിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സിംഗപ്പൂരില്‍ 218 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,514 ആയി