സിംഗപൂർ സിറ്റി: സിംഗപൂരിൽ 20 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 57,685 ആയി.
വിദേശത്ത് നിന്ന് വന്നവരെല്ലാം സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച 14 പേരും വിദേശത്ത് നിന്ന് ജോലിക്കെത്തിയ തൊഴിലാളികളുടെ ക്യാമ്പിലാണ്. ഇത്തരം ക്യാമ്പുകൾ ഇപ്പോൾ രാജ്യത്തെ ഹോട്ട്സ്പോട്ട് ആയി മാറുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ ഒരാൾ ഇന്ത്യയിൽ നിന്ന് എത്തിയതാണ്. എട്ട് പേർ കൊവിഡ് മുക്തരായി. ഇതുവരെ രോഗമുക്തരായത് 57,341 പേരാണ്. ഒക്ടോബർ 1 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് അധികൃതരുടെ തീരുമാനം.