സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ 157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45,140 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 137 പേരും വിദേശീയരാണ്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇവരെയെല്ലാം ക്വാറന്‍റൈൻ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. രോഗികൾ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം തയാറാക്കി. ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ സന്ദര്‍ശന തീയതി മുതല്‍ രണ്ടാഴ്‌ചത്തേക്ക് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ അറിയിച്ചു. രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 40,717 പേര്‍ രോഗമുക്തി നേടി.
സിംഗപ്പൂരില്‍ 157 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45,140 ആയി ഉയര്‍ന്നു