കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മെഡിക്കല്‍ റിപ്പോർട്ട് പാക് പ്രവിശ്യാ സർക്കാർ തള്ളി. യുകെയിലെ സ്വകാര്യ ഡോക്ടർ തയ്യാറാക്കിയതെന്ന് ആരോപിച്ചാണ് റിപ്പോര്‍ട്ട് നിരസിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഷെരീഫിന്‍റെ രക്തത്തിലെ പ്ലേറ്റ്ലറ്റിന്‍റെ കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡോക്ടര്‍ പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഡോക്ടര്‍മാര്‍ നിരന്തരം നിരീക്ഷിക്കുകയും രോഗിയുടെ പൂര്‍വ ആരോഗ്യ ചരിത്രം ലഭ്യമാകുകയും ചെയ്താല്‍ മാത്രമാണ് അമേരിക്കയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളു.
റിപ്പേര്‍ട്ടിന്‍റെ പകര്‍പ്പ് ഡോക്ടര്‍ സൂക്ഷിക്കുകയും മറ്റൊന്ന് രോഗിക്ക് നല്‍കുകയും ചെയ്യും. റിപ്പോർട്ടുകൾ അനുസരിച്ച്, പ്ലേറ്റ്‌ലെറ്റ് കുറവ്, (ഐടിപി) രോഗം എന്നിവയ്ക്ക് ഷെരീഫിനെ ചികിത്സിച്ചിട്ടുണ്ട്. നാല് കാർഡിയാക് പരിശോധനയ്ക്കും അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ട്. ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിൽ ഷെരീഫിന്‍റെ മൂന്ന് പരിശോധനകൾ നടത്തിയ ശേഷം ഹാർട്ട് സ്‌പെഷ്യലിസ്റ്റ് സൈമൺ ബ്രെറ്റ് വുഡ് ആൻജിയോപ്ലാസ്റ്റി ശുപാർശ ചെയ്തിരുന്നു. എന്നാല്‍ വുഡിന്‍റെ ഒരു റിപ്പോർട്ടും സർക്കാരിന് സമര്‍പ്പിച്ചിട്ടില്ല.