ETV Bharat / international

ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നതായി റിപ്പോർട്ട്

പുതിയ വൈറസ് രോഗത്തെ തുടർന്ന് ഏഴ് പേർ മരിച്ചെന്നും 60 പേർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

author img

By

Published : Aug 7, 2020, 7:44 PM IST

China's Jiangsu Province  new virus in China  tick-borne virus  isolated pathogens  transmitted between humans  human-to-human transmission  SFTS Virus  China  ചൈന  വൈറസ് രോഗ ബാധ  ടിക് ബോൺ വൈറസ്  പാത്തൊജൻ  ബെയ്‌ജിങ്  ചൈനയിൽ പുതിയ വൈറസ്  എസ്എഫ്ടിഎസ് വൈറസ്
ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നതായി റിപ്പോർട്ട്

ബെയ്‌ജിങ്: ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നതായി റിപ്പോർട്ടുകൾ പുറത്ത്. വൈറസ് രോഗ ബാധയെ തുടർന്ന് ഏഴ് പേർ മരിച്ചെന്നും 60 പേർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അൻഹുയിയിലും കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലും വൈറസ് ബാധിച്ച് ഏഴ് പേരോളം മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഈ വർഷം ആദ്യ പകുതിയിൽ കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ 37ലധികം പേർക്ക് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമും (എസ്‌എഫ്‌ടി‌എസ്) കടുത്ത പനിയും ബാധിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ 23 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

എസ്‌എഫ്‌ടി‌എസ് വൈറസ് ഒരു പുതിയ വൈറസല്ല. 2011ൽ തന്നെ ചൈന വൈറസ് രോഗകാരികളെ കണ്ടെത്തിയിട്ടുണ്ട്. ബന്യവൈറസ് വിഭാഗത്തിൽ പെടുന്നതാണ് എസ്‌എഫ്‌ടി‌എസ്. രക്തദാനത്തിലൂടെയും മൂക്കസിലൂടെയും രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്‌ടർ ഷെങ് ജിഫാങ് പറഞ്ഞു.

നാൻജിങ്ങിൽ വൈറസ് രോഗം ബാധിച്ച സ്ത്രീ പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. രോഗിയുടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളും ല്യൂക്കോസൈറ്റുകളും കുറയുന്നതായി ഡോക്‌ടർ കണ്ടെത്തി. ഒരു മാസത്തെ ചികിത്സക്ക് ശേഷമാണ് സ്ത്രീ രോഗമുക്തയായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.