റിയാദ്: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ. ദുഖം അറിയിച്ചുകൊണ്ടുള്ള സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് സന്ദേശം അയച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രസിഡന്‍റ് കോവിന്ദിന് സമാനമായ സന്ദേശം അയച്ചു.
ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്‌ട്രിയില്‍ ഇതുവരെ 112 പേരാണ് മരിച്ചത്. 99 പേരെ കാണാതായതായി ദുരിതാശ്വാസ, പുനരധിവാസ വകുപ്പ് അറിയിച്ചു. 1,35000 ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 3221 മൃഗങ്ങളുടെയും ജീവൻ നഷ്‌ടമായി.
മുംബൈ, താനെ, രത്‌നഗിരി, പൽഘർ, റായ്ഗഡ്, സഹാറ, സാംഗ്ലി, സിന്ധുദുർ നഗർ, കോലാപ്പൂർ എന്നിവിടങ്ങളായി ദുരന്ത നിവാരണ സേനയുടെ 26 ടീമുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. കൊൽക്കത്ത, വഡോദര എന്നിവിടങ്ങളിൽ നിന്നായി എട്ട് സംഘങ്ങളെക്കൂടി മഹാരാഷ്‌ട്രയിലേക്ക് എത്തിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.
also read : മുംബൈയില്‍ കനത്ത മഴ; പല ഭാഗങ്ങളും വെള്ളത്തിനടില്‍