റിയാദ്: കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മെയ് 28 മുതൽ ഘട്ടംഘട്ടമായി ഇളവ് വരുത്താൻ ഒരുങ്ങി സൗദി അറേബ്യ. ആരോഗ്യമന്ത്രി തവ്ഫിക് അൽ റബിയയാണ് ഇക്കര്യങ്ങൾ അറിയിച്ചത്. സാധാരണ ജീവിതത്തിലേക്ക് പൂർണ്ണമായ തിരിച്ചുവരവ് അനുവദിക്കുന്നതിനായി മെയ് 28 വ്യാഴാഴ്ച മുതൽ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു.
എക്സിറ്റ് തന്ത്രത്തിന്‍റെ ഭാഗമായി, കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും കൊവിഡ് രോഗികൾക്കുള്ള ചികിത്സ വര്‍ധിപ്പിക്കാനും സൗദി ആരോഗ്യ അധികൃതർ പദ്ധതിയിട്ടിരുന്നു.74,795 കേസുകൾ സ്ഥിരീകരിച്ച സൗദി അറേബ്യയാണ് അറബ് രാജ്യത്തെ കൊവിഡിന്‍റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസം 2,200 ലധികം പുതിയ കൊവിഡ് കേസുകളും ഒമ്പത് മരണങ്ങളും സൗദി അറേബ്യയിൽ രേഖപ്പെടുത്തിയിരുന്നു.