മോസ്കോ: റഷ്യയിൽ 10,499 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ 1.2 ദശലക്ഷം കടന്ന് രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം. റഷ്യയിൽ ഇതുവരെ 21,000 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് രണ്ടാമത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.
മൂവായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മോസ്കോയിൽ, പ്രായമായവരെ വീടുകളിൽ നിരീക്ഷണത്തിൽ വെക്കാൻ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. സ്കൂളുകൾ ഒരാഴ്ച കൂടി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലിടങ്ങളിലെ 30 ശതമാനം തൊഴിലാളികളെയും വർക്ക് ഫ്രം ഹോമിൽ അയക്കണമെന്ന് മോസ്കോ മേയർ ഉത്തരവിട്ടു.