മോസ്‌കോ: കൊവിഡ് പ്രതിരോധ മരുന്നുകൾ നൽകിയതിന് റഷ്യ ഇന്ത്യക്ക് നന്ദി അറിയിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിൽ റഷ്യയിലേക്ക് മരുന്നുകൾ അയയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തമാണെന്നും ഒപ്പം ഇന്ത്യക്ക് നന്ദി അറിയിക്കുന്നതായും റഷ്യന്‍ പ്രസിഡന്‍റിന്‍റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.
ഈ വർഷം മാർച്ച് 25ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. കൊവിഡ് പോരാട്ടത്തിലുള്ള ഫലപ്രദമായ നടപടിയാണ് ഇന്ത്യയുടെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിൻ വിതരണം ചെയ്യുന്ന 55 രാജ്യങ്ങളുടെ പട്ടികയിലായിരുന്നു റഷ്യ. റഷ്യയിൽ ഇതുവരെ 32,000 കൊവിഡ് കേസുകളും 273 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.