ന്യൂഡൽഹി: യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യയുടെ പിന്തുണ തേടി റഷ്യ. യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി യുഎൻ സുരക്ഷ സമിതിയിൽ വരുമ്പോൾ റഷ്യയെ പിന്തുണക്കണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റഷ്യ നിലവിലെ സാഹചര്യത്തിലേക്ക് നീങ്ങിയതിനെക്കുറിച്ച് ഇന്ത്യക്ക് കൃത്യമായ ധാരണയുണ്ടെന്നും റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ സവിശേഷവും തന്ത്രപരമായ പങ്കാളിത്തം നിലവിലുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
യുക്രൈനിൽ നടക്കുന്നത് റഷ്യൻ അധിനിവേശമെന്ന് ഐക്യരാഷ്‌ട്രസഭ
യുക്രൈനിൽ റഷ്യൻ അധിനിവേശമാണ് നടക്കുന്നതെന്നും റഷ്യ, യുക്രൈനിൽ നിന്നും നിരുപാധികം പിന്മാറണണെന്നും ഐക്യരാഷ്‌ട്രസഭയുടെ കരട് പ്രമേയത്തിൽ പറയുന്നു. യുക്രൈന് ധനസഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയം ഇന്ന് അവതരിപ്പിച്ച് വോട്ടിനിടും. ഈ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യയുടെ പിന്തുണ തേടുന്നത്.
യുക്രൈൻ വിഷയത്തിൽ ഇന്ത്യയുമായി റഷ്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. പടിഞ്ഞാറൻ ശക്തികളും യുക്രൈൻ സർക്കാരുമാണ് നിലവിലെ സാഹചര്യത്തിലേക്ക് റഷ്യയെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
READ MORE: റഷ്യ-യുക്രൈൻ സംഘർഷം: സംയമനം പാലിക്കണമെന്ന് ഇന്ത്യ യുഎൻ സുരക്ഷ സമിതിയിൽ