ETV Bharat / international

കാബൂളിൽ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് മരണം - afghanistan

താലിബാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം

കാബൂളിൽ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് മരണം

author img

By

Published : Jan 10, 2021, 1:47 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. റോഡരികിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഡിസംബറിൽ നടന്ന റോക്കറ്റ് ആക്രമണം ഉൾപ്പെടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ താലിബാനുമായി നടത്തുന്ന സമാധാന ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.