ETV Bharat / international

ലോകത്തിന്‍റെ അംഗീകാരം ഏറ്റുവാങ്ങി ഷെൻസ്ഹെൻ - ചൈന

വൈദ്യുതോർജ്ജത്തിലേക്ക് മാറി നൂറ് ശതമാനം മലിനീകരണ രഹിത പൊതുഗതാഗതം നടത്തുന്ന ആദ്യത്തെ നഗരമായി ഷെൻ‌സ്‌ഹെന്‍ മാറി. മലിനീകരണം തടയാൻ ശ്രമിക്കുന്ന ലോകത്തിന്, പ്രത്യേകിച്ച് മെട്രോ നഗരങ്ങൾക്ക് ഇത് മാതൃകയാണ്

Revolutionary change at Shenzhen city  Shenzhen city living  Pollution-free city in China  advent of Electric Vehicles in Shenzhen city  ഷെൻ‌സെൻ  വൈദ്യുതോർജ്ജം  ചൈന  നൂറ് ശതമാനം മാലിന്യമുക്ത നഗരമാണ് ഷെൻസ്ഹെൻ
ഷെൻസ്ഹെൻ
author img

By

Published : Jan 26, 2020, 7:01 PM IST

ഷെൻസ്ഹെൻ: വലിയ നഗരങ്ങളിലെ ഗതാഗതത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം തന്നെ ഓർമ്മ വരുന്നത് വാഹനങ്ങൾ നീങ്ങുന്ന ശബ്‌ദവും അതിൽ നിന്ന് ഉയരുന്ന പുകയും നിറഞ്ഞ ചിത്രമാണ്. മെട്രോ റെയിൽ ഉള്ള നഗരങ്ങളിലെ അവസ്ഥയും ഇത് തന്നെയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ഷെൻസ്ഹെനിൽ തികച്ചും വ്യത്യസ്‌തമായ കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. നൂതനവും ലോകത്തിന് ഒട്ടാകെ മാതൃകയാക്കാന്‍ കഴിയുന്നതുമാണ് ഇവിടുത്തെ പൊതുഗതാഗത രീതി. ബസും ടാക്‌സിയുമാണ് ഗതാഗതത്തിനായി ചൈനയിലെ ജനങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ നൂറ് ശതമാനം മാലിന്യമുക്ത നഗരമാണ് ഷെൻസ്ഹെൻ. ഇതിന് കാരണം പൊതുഗതാഗത മേഖല വൈദ്യുതോർജ്ജത്തിലേക്ക് മാറിയതാണ്. മലിനീകരണം തടയാൻ ശ്രമിക്കുന്ന ലോകത്തിന്, പ്രത്യേകിച്ച് മെട്രോ നഗരങ്ങൾക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.

നാല് പതിറ്റാണ്ടിന് മുമ്പ് ഹോങ്കോങ്ങിനടുത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെൻസ്ഹെനാണ് ഇന്ന് ലോകത്തിലെ തന്നെ വലിയ നഗരമായി മാറിക്കൊണ്ടിരിക്കുന്നത്. രണ്ട് കോടി ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ശരിയായ ആസൂത്രണത്തിലൂടെ, 10 വർഷത്തെ പ്രയത്നത്തിലൂടെയാണ് ഷെൻസ്ഹെൻ ഈ നേട്ടത്തിലെത്തിയത്. 17,000 ബസുകളും 20,000 ടാക്‌സികളുമാണ് ഷെൻസ്ഹനിലുള്ളത്. പത്ത് വർഷങ്ങൾക്ക് മുമ്പ്, നഗരത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിൽ ഇവിടുത്തെ ജനങ്ങൾ വളരെയധികം ഭയപ്പെട്ടിരുന്നു. വായു മലിനീകരണമായിരുന്നു ജനങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. പ്രശ്‌നപരിഹാരത്തിനായി സർക്കാർ നടത്തിയ പരിഷ്‌കരണത്തിന്‍റ ഭാഗമായാണ് 2011ൽ ആദ്യത്തെ വൈദ്യുതോർജ്ജത്തിലൂടെ പ്രവർത്തിക്കുന്ന ബസ് നിരത്തിലിറങ്ങിയത്. ഈ മാറ്റം ജനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും സ്വന്തം വാഹനം ഉപേക്ഷിച്ച് പൊതുഗതാഗതമാർഗം സ്വീകരിക്കുകയും ചെയ്‌തു. അങ്ങനെയാണ് ഇവിടം ലോകത്തിലെ തന്നെ ആദ്യത്തെ നൂറ് ശതമാനം മാലിന്യമുക്തമായ നഗരമായി മാറിയത്. ഒരു ദശകത്തിൽ തന്നെ സ്ഥിതിഗതികൾ മാറിയതിനാൽ ഷെൻസ്ഹെൻ ഇന്ന് ലോകശ്രദ്ധ നേടുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഷെൻസ്ഹെനിലെ മറ്റൊരു മാറ്റം ആളുകൾ ശ്രദ്ധിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വരവ് വായുമലിനീകരണത്തെ മാത്രമല്ല ശബ്‌ദമലിനീകരണത്തെയും നിയന്ത്രണത്തിലാക്കി. എന്നാൽ ശബ്‌ദമലിനീകരണവും ഇല്ലാതായതോടെ മറ്റൊരു പ്രശ്‌നമാണ് ഇപ്പോൾ അവർ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. നിശബ്ദമായി വാഹനങ്ങൾ നീങ്ങുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ തന്നെ ബസുകൾ വരുന്നത് അറിയാനായി വാഹനങ്ങൾക്ക് കുറച്ച് ശബ്‌ദം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജനങ്ങളുടെ അഭ്യർത്ഥന അധികൃതർ ഇപ്പോൾ സജീവമായി പരിഗണിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ പ്രതിവർഷം 1.60 ലക്ഷം ടൺ കൽക്കരി ഉപഭോഗം കുറയ്ക്കാനായി. നാലര ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പരിസ്ഥിതിയിൽ നിന്ന് ഇല്ലാതാക്കാൻ കഴിഞ്ഞു. നൈട്രജൻ ഓക്സൈഡിന്‍റെയും ഹൈഡ്രോകാർബണിന്‍റെയും അളവും കുറയ്ക്കാൻ സാധിച്ചു. അങ്ങനെ അന്തരീക്ഷം പൂർണമായി ശുദ്ധമാക്കാൻ കഴിഞ്ഞു. നല്ലതിനായുള്ള ഈ മാറ്റത്തിനായി സർക്കാരിന് കുറേയധികം പണം ചെലവഴിക്കേണ്ടതായി വന്നു. ഓരോ ഇലക്ട്രിക് ബസ് വാങ്ങുന്നതിനും ഏകദേശം 18 ലക്ഷം യുവാൻ (ഏകദേശം 1.85 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചു. ഇതിനായുള്ള ചെലവിന്‍റെ പകുതിയും സർക്കാർ നൽകി.

ഇലക്ട്രിക് ബസുകളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിരവധി മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന്, പെട്രോൾ ബങ്കുകൾ പോലെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. നഗരത്തിലെ 180 ഡിപ്പോകളിലാണ് ഇവ സജ്ജീകരിച്ചത്. 200 കിലോമീറ്റർ സഞ്ചരിക്കുന്നതിനായി ഈ വാഹനങ്ങൾ രണ്ട് മണിക്കൂർ ചാർജ് ചെയ്‌താൽ മതി. ഈ ഡിപ്പോകളുടെ സേവനം ബസുകൾക്ക് മാത്രമല്ല കാറുകൾക്കും ലഭ്യമാണ്. എവിടെയെല്ലാമാണ് ഡിപ്പോ ഉള്ളതെന്ന വിവരം മൊബൈൽ ആപ്പിലൂടെ ലഭിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും അതിലൂടെ ഷെൻസ്ഹെനിൽ വന്ന മാറ്റവും കണക്കിലെടുത്ത് 30 നഗരങ്ങളിലേക്ക് കൂടി പരിപാടി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈന. ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ വലിയ നഗരങ്ങൾ തങ്ങളുടെ പൊതുഗതാഗത സംവിധാനത്തെ 20 വർഷത്തിനുള്ളിൽ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.