ഇസ്ലാമാബാദ്: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയുടെ ഉത്തരവാദിത്തപരമായ പിന്മാറ്റമാണ് പ്രാദേശിക പങ്കാളികൾ പ്രതീക്ഷിച്ചതെന്ന് പാകിസ്ഥാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ. എന്നാൽ സേനയുടെ പിന്മാറ്റം തിടുക്കത്തിലായിരുന്നുവെന്ന് ഇന്‍റർ-സർവീസ് പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ബാബർ ഇഫ്‌തിഖാര്‍ പറഞ്ഞു.
ഓഗസ്റ്റ് 31ഓടെ അഫ്‌ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേന പൂർണമായി പിന്മാറും. പിന്മാറ്റത്തിന് ശേഷം എല്ലാ പ്രാദേശിക പങ്കാളികളും ഒരുമിച്ച് ഇരുന്ന് അഫ്‌ഗാന്‍ നേതൃത്വവുമായി കൂടിയാലോചിച്ച് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്‌ഗാന്‍ വിഷയത്തിൽ അമേരിക്കയുടെ സഹായം ആവശ്യമില്ല, പ്രശ്നം പരിഹരിക്കാൻ പാകിസ്ഥാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്.
Also Read: കാണ്ഡഹാർ കോൺസുലേറ്റിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ച് ഇന്ത്യ
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് നിയന്ത്രിക്കാൻ 2,611 കിലോമീറ്റർ അതിർത്തിയുടെ 90 ശതമാനം വേലികെട്ടിയതായും ബാക്കിയുള്ള പ്രദേശങ്ങൾ ഉയരത്തിലുള്ളതോ ഹിമാനികളുള്ളതോ ആയ സ്ഥലങ്ങളാണെന്നും ഇഫ്‌തിഖാര്‍ കൂട്ടിച്ചേര്‍ത്തു.