ബാങ്കോക്: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെറും കൂടിക്കാഴ്‌ച നടത്തി. ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ മീറ്റിങ്ങിന്‍റെ (എഡിഎംഎം-പ്ലസ്) ഭാഗമായാണ് തായ്‌ലൻഡിൽ കൂടിക്കാഴ്‌ച നടന്നത്. ഇന്ത്യ, ചൈന തുടങ്ങി 10 ആസിയാൻ രാജ്യങ്ങളുടെ കൂടിക്കാഴ്‌ചയാണ് നടക്കുന്നത്. സമുദ്രമേഖലയിലെ ബെയ്‌ജിങിന്‍റെ സൈനിക വാദം കാരണം ദക്ഷിണ ചൈനാക്കടലിൽ സ്വതന്ത്ര നാവിഗേഷന്‍റെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകൾക്കെതിരെയുള്ള 'സുസ്ഥിരമായ സംരക്ഷണം' ആയിരുന്നു ചർച്ചാവിഷയം.
നവംബർ 16 മുതൽ 19 വരെ നടക്കുന്ന എഡിഎംഎം-പ്ലസ് മീറ്റിങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് രാജ്‌നാഥ് സിങ് പങ്കെടുക്കുന്നത്. ആസിയാനും പങ്കാളികളും തമ്മിലുള്ള തന്ത്രപരമായ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം മന്ത്രിതല കൂടിക്കാഴ്‌ചകൾ പ്രധാനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആസിയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും സുരക്ഷയും പുരോഗമനവും വിവിധ മേഖലകളിൽ എത്തിക്കാനും എഡിഎംഎം പ്ലസ് മികച്ച വേദിയാണ്. യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പെറും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗെയും എഡിഎംഎം പ്ലസ് മീറ്റിങിൽ പങ്കെടുക്കും.