ETV Bharat / international

നേപ്പാളിൽ പേമാരി; ഏഴ് മരണം, 50 പേരെ കാണാതായി

author img

By

Published : Jun 16, 2021, 3:35 PM IST

രണ്ട് ദിവസമായി തുടരുന്ന മഴയിൽ നേപ്പാളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. നിരവധി പേർ മരിച്ചു. നിരവധി പേരെ കാണാതായി.

Rain, floods wreak havoc in Nepal Rain wreak havoc in Nepal floods wreak havoc in Nepal scores die and missing nepal floods landslides in nepal nepal news heavy rain nepal news landslide nepal news flood in nepal news നേപ്പാളിൽ കനത്ത മഴ വാർത്തകൾ നേപ്പാളിൽ ഉരുൾപ്പൊട്ടൽ വാർത്തകൾ നേപ്പാളിൽ വെള്ളപ്പൊക്കം മിന്നൽ പ്രളയം നേപ്പാൾ നേപ്പാൾ വാർത്തകൾ നേപ്പാൾ മഴ വാർത്തകൾ
നേപ്പാളിൽ പേമാരി; ഏഴ് മരണം, 50 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും രൂക്ഷമാകുന്നു. രണ്ട് ദിവസമായി തുടരുന്ന പേമാരിയിൽ നിരവധി പേരെ കാണാതായി. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സിന്ധുപാൽചൗക്കിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 50 പേരെ കാണാതായി. ഏഴു പേർ മരിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ പട്ടണം. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയതായും റിപ്പോർട്ടുകൾ ഉണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

"ഹെലാംബു മുനിസിപ്പാലിറ്റിയിൽ തുടർച്ചയായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ മരിച്ചുവെന്നും അതിൽ ആറ് പേർ പ്രാദേശിക മത്സ്യ തൊഴിലാളികളാണെന്നും സിന്ധുപാൽചൗക്ക് ചീഫ് ജില്ലാ ഓഫീസർ അരുൺ പോഖ്രേൽ പറഞ്ഞു. 50 പേരെ കാണായെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ എന്നും പോഖ്രേൽ കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനം തുടരുന്നു

മേലാംചി, ഇന്ദ്രവതീ എന്നീ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലാണ് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതെന്നാണ് പ്രാഥിക വിലയിരുത്തൽ. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഗ്രാമത്തിലേക്കുള്ള പാലവും റോഡും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ ഗ്രാമത്തിലേക്ക് എത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Also read: കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ന്യൂയോര്‍ക്ക്

രാജ്യത്തെ നിരവധി ജില്ലകളിൽ സമാന സാഹചര്യം തന്നെയാണ്. കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ല അധികൃതർ പറഞ്ഞു.നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ തീരുമാനിച്ചതായും സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.