ETV Bharat / international

തുര്‍ക്കിയിലെ ഭൂചലനത്തില്‍ മരണം 19 ആയി; എഴുന്നൂറിലധികം പേര്‍ക്ക് പരിക്ക് - തുര്‍ക്കിയില്‍ ഭൂകമ്പം

തുര്‍ക്കി തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനും ഇടയിലുള്ള എയ്‌ജിന്‍ കടലില്‍ വെള്ളിയാഴ്‌ചയാണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം 2.51നാണ് റിക്‌ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.

Quake strikes Turkish coast  Aegean Sea  Earthquake Research Institute  Kyriakos Mitsotakis  തുര്‍ക്കിയില്‍ ഭൂകമ്പം  തുര്‍ക്കി
തുര്‍ക്കിയില്‍ ഭൂകമ്പം; 19 പേര്‍ മരിച്ചു, എഴുന്നൂറിലധികം പേര്‍ക്ക് പരിക്ക്
author img

By

Published : Oct 31, 2020, 1:25 PM IST

ഇസ്‌താംബൂള്‍: തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. വെള്ളപ്പൊക്കത്തിലും കെട്ടിടം തകര്‍ന്നും 700ലധികം പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനും ഇടയിലുള്ള എയ്‌ജിന്‍ കടലില്‍ വെള്ളിയാഴ്‌ച ശക്തമായ ഭൂകമ്പമുണ്ടായിരുന്നു. ഭൂകമ്പം ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിയ ഇസ്‌മിര്‍ നഗരത്തില്‍ 17 പേരാണ് മരിച്ചത്. 709 പേര്‍ക്ക് പരിക്കേറ്റു. സാമോസില്‍ മതില്‍ ഇടിഞ്ഞ് രണ്ട് കൗമാരക്കാര്‍ മരിച്ചിരുന്നു. ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാക്കിസ് അനുശോചനം രേഖപ്പെടുത്തി.

സാമോസില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. തുര്‍ക്കിഷ് തീരത്തുണ്ടായ സുനാമി സാമോസിലും വെള്ളം കയറാന്‍ ഇടയാക്കി. തുറമുഖ നഗരമായ വാത്തിയില്‍ കടല്‍വെള്ളം ഇരച്ചു കയറിയിട്ടുണ്ട്. സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് 70 പേരെ രക്ഷിച്ചതായി ഇസ്‌മിര്‍ ഗവര്‍ണര്‍ യാവുസ് സെലിം കോസ്ഗെർ പറഞ്ഞു. 17 കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തിന് ശേഷം ആറ് മണിക്കൂര്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ട ഒരാളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

വെള്ളിയാഴ്‌ച പ്രാദേശിക സമയം 2.51നാണ് റിക്‌ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. സാമോസിലെ എയ്‌ജിനാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഗ്രീക്ക് ദ്വീപിലും തലസ്ഥാനമായ ഏതന്‍സിലും ബള്‍ഗേറിയയിലും ഭൂചലനത്തിന്‍റെ പ്രഭാവം അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ ഇസ്‌താംബുള്‍ ഉള്‍പ്പെടെ എയ്‌ജിയാനിലും മാര്‍മറയിലും ഭൂചലനം അനുഭവപ്പെട്ടു. സെഫറിഹിസാര്‍ ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്‌തു. ഇസ്‌താംബുളില്‍ നിന്നും മൂവായിരത്തോളം രക്ഷാപ്രവര്‍ത്തകരെയാണ് ഇസ്‌മിറിലേക്ക് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യസാമഗ്രികളടക്കം വിതരണം ചെയ്യുന്നുണ്ട്. ഭൂകമ്പം ദുരിതം വിതച്ച ഇരു രാജ്യങ്ങള്‍ക്കും ഫ്രാന്‍സ് പിന്തുണയറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.