ETV Bharat / international

ചൈനക്ക് ബദലായി ക്വാഡ് - china

2017 മുതല്‍ വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ഫലം കൂടിയാണ് ക്വാഡ്.

QUAD as a counter to China  ചൈനക്ക് ബദലായി ക്വാഡ്  ക്വാഡ്  ചൈന  ഇന്ത്യ  QUAD  ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്  china  india
ചൈനക്ക് ബദലായി ക്വാഡ്
author img

By

Published : Mar 21, 2021, 5:44 PM IST

ഇന്ത്യയും ഓസ്‌ട്രേലിയയും അമേരിക്കയും ജപ്പാനും അടങ്ങുന്ന നാല് രാജ്യങ്ങളുടെ തന്ത്ര പ്രധാന കൂട്ടായ്‌മയാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്. 2004ൽ ലോകത്തെയാകെ പിടിച്ചു കുലുക്കിയ സുനാമി എന്ന ദുരന്തത്തിന് ഇരകളായ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സംയുക്ത സംഘത്തിന് രൂപം കൊടുക്കാൻ കാരണമായത്. 2007 മുതല്‍ ഈ ആശയം കടലാസില്‍ മാത്രം ഒതുങ്ങി കിടക്കുകയായിരുന്നു. എന്നാല്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണോത്സുകമായ നിലപാടുകള്‍ ഈ ആശയത്തിന് ജീവന്‍ നൽകുകയും അത് ക്വാഡ് ഉയർന്നു വരുന്നതിലേക്ക് നയിക്കുകയും ചെയ്തു. 2017 മുതല്‍ വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ഫലം കൂടിയാണ് ഈ തന്ത്രപരമായ വേദി.

നാലു രാജ്യങ്ങളുടെയും തലവൻമാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ ചൈനയുടെ പേര് എടുത്തു പറയുന്നില്ല. എന്നാല്‍ ആ പ്രഖ്യാപനത്തിൽ തങ്ങളുടെ അജണ്ട വളരെ അധികം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വസുദൈവ കുടുംബകം അഥവാ ലോകമേ തറവാട് എന്ന തത്വശാസ്ത്രപരമായ വീക്ഷണത്തില്‍ ഊന്നി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാഡിനെ സ്വാഗതം ചെയ്തത്. കൊവിഡ് വാക്‌സിൻ നിർമാണത്തിനായി മുൻകൈ എടുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രാജ്യം നടത്തുന്ന ഇടപെടലുകളും പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതുമെല്ലാം ആഗോള തലത്തില്‍ ഇന്ത്യക്ക് അഭിനന്ദനം നേടി കൊടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്വാഡ് രാജ്യങ്ങളുടെ തലവൻമാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിൽ സഹകരണമുണ്ടാക്കുന്നതിനും കാലാവസ്ഥാ മാറ്റം, നിര്‍ണായകമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ എന്നിവയിൽ നടപടികള്‍ എടുക്കുന്നതിനും വേണ്ട ഒരു സംഘത്തിന് രൂപം നല്‍കണമെന്നും ആഹ്വാനം ചെയ്തു.

46.3 കോടി ഡോസ് പ്രതിരോധ വാക്‌സിൻ കയറ്റുമതി ചെയ്യാനും വിതരണം ചെയ്യാനുമായി ചൈന തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഇന്‍ഡോ-പസഫിക് മേഖലയിലുള്ള 24 രാജ്യങ്ങളിലേക്കായി 100 കോടി ഡോസ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യാനാണ് ക്വാഡ് പദ്ധതിയിടുന്നത്. ജപ്പാനും അമേരിക്കയും നൽകുന്ന സാമ്പത്തിക സഹായത്തിന്‍റെയും ഓസ്‌ട്രേലിയ ലഭ്യമാക്കുന്ന ഗതാഗത സൗകര്യങ്ങളുടെയും പിൻബലത്തിൽ 100 കോടി ഡോസ് പ്രതിരോധ വാക്‌സിൻ നിർമിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഭാവിയിലെ സാങ്കേതിക വികസനങ്ങള്‍ സംയുക്ത താത്‌പര്യങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നതായിരിക്കണമെന്നും ക്വാഡ് തീരുമാനം എടുത്തിട്ടുണ്ട്. സാമ്പത്തികമായും വാണിജ്യപരമായും സൈനികപരമായും ശക്തരായി മാറിയിരിക്കുന്ന ചൈനയുടെ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ശക്തമായ ഒരു ചുവടു വയ്‌പ്പായി ക്വാഡ് മാറും എന്നത് ഉറപ്പ് തന്നെയാണ്.

ക്വാഡ് വേദിയിലെ നാല് അംഗങ്ങളില്‍ നാറ്റോ സഖ്യത്തില്‍പ്പെടാത്ത ഏക രാജ്യമാണ് ഇന്ത്യ. ചൈനയുമായി വളരെ അധികം ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്ന ഇന്ത്യ നിരവധി പ്രശ്‌നങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ചൈന തങ്ങളുടെ വിശാലമാക്കല്‍ നയം ശക്തിപ്പെടുത്തിയത് സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്തു. അയല്‍രാജ്യങ്ങളെ ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണ് ചൈന. സ്വന്തം കരുത്തിന് തുല്യമാം വിധം ലാളിത്യമുള്ളവരുമായിരിക്കണം രാജ്യത്തിന്‍റെ നേതൃത്വം എന്ന് ഡെങ്ങ് സിയാവോ പിങിന്‍റെ വാക്കുകളെ പൂര്‍ണമായും ലംഘിക്കുന്ന നടപടികളാണ് ചൈന ഇപ്പോൾ പിന്തുടർന്നു കൊണ്ടിരിക്കുന്നത്.

അധികാരത്തില്‍ എത്തിയ സമയത്ത് ഒരു പുതിയ പഞ്ചശീല തത്വം കൊണ്ടു വരണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് ചൈനയുടെ പരമാധികാരിയായ ഷീ ജിന്‍ പിങ്. എന്നാല്‍ ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷേറ്റീവില്‍ പങ്കുചേരുവാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ അദ്ദേഹത്തിന്‍റെ സ്വരവും സ്വഭാവവും മാറി.

2017ല്‍ തങ്ങൾ കൂടി ചേര്‍ന്നുണ്ടാക്കിയ കരാര്‍ ലംഘിച്ചു കൊണ്ട് ചൈനയാണ് ഡോക്ലാം പ്രതിസന്ധി സൃഷ്ടിച്ചത്. വുഹാനിലും മഹാബലിപുരത്തും നടന്ന ഉച്ചകോടികളില്‍ ഊഷ്‌മളതയും സൗഹാര്‍ദവും പ്രകടിപ്പിച്ച ചൈന പിന്നീട് ലഡാക്കില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയും ചെയ്തു. 14 രാജ്യങ്ങളുമായി 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ചൈന, ഈ 14 രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ് ഇന്ന്.

അരുണാചല്‍പ്രദേശില്‍ തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ച് ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് ചൈന. അതോടൊപ്പം മ്യാൻമറിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും മാലി ദ്വീപിലും പാക്കിസ്ഥാനിലും നാവിക താവളങ്ങള്‍ കെട്ടിപടുത്തു കൊണ്ട് ഇന്ത്യയുടെ കഴുത്തിനു ചുറ്റും ഒരു നിര എതിരാളികളെ കുരുക്കുപോലെ മുറുക്കി വയ്‌ക്കുകയും കൂടി ചെയ്യുന്നു.

ദക്ഷിണ ചൈന കടലിനു മേലുള്ള എല്ലാ അധികാരങ്ങളും ചരിത്രപരമായി തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ചൈന അവിടെ കൃത്രിമ ദ്വീപുകളും സൈനിക താവളങ്ങളും സ്ഥാപിക്കുന്നുണ്ട്. ഈ പ്രക്രിയയിലൂടെ അന്താരാഷ്ട്ര ട്രിബൂണലിന്‍റെ ഉത്തരവിനെയും ചൈന ലംഘിക്കുകയാണ്.

ബീജിങിന്‍റെ ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ക്വാഡ് പോലുള്ള ഒരു വേദി ഉയര്‍ന്നു വന്നിരിക്കുന്നു എന്നതില്‍ ഒട്ടും തന്നെ അദ്‌ഭുതപ്പെടേണ്ടതില്ല. നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍റെ (നാറ്റോ) ഒരു ഏഷ്യന്‍ രൂപമാണ് ക്വാഡ് എന്നാണ് ചൈന പറയുന്നത്. ബ്രിക്‌സും ഷാങ്‌ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനും പോലെയുള്ള വേദികളില്‍ ഇന്ത്യ ശക്തിയായി മാറിയിരിക്കുന്നു എന്നും അവര്‍ പ്രഖ്യാപിക്കുന്നുണ്ട്. ചൈനയെ പ്രതിരോധിക്കുന്നതിനായി ക്വാഡ് എന്ന സംയുക്ത വേദിയെ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു സഖ്യമാക്കി മാറ്റുന്നതിനു വേണ്ടി ഇന്ത്യയ്‌ക്ക് അതിശക്തമായ ഒരു പിന്തുണ അടിത്തറയായി ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.