ETV Bharat / international

ചൈനക്ക് ബദലായി 'ക്വാഡ്'

ഇന്ത്യയും ഓസ്‌ട്രേലിയയും അമേരിക്കയും ജപ്പാനും അടങ്ങുന്ന നാല് രാജ്യങ്ങളുടെ തന്ത്ര പ്രധാന കൂട്ടായ്‌മയാണ് ക്വാഡ്

QUAD as a counter to China  ചൈനക്ക് ബദലായി ക്വാഡ്  QUAD  ക്വാഡ്  ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്  Quadrilateral Security Dialogue  അമേരിക്ക  america  jappan  china  australia  ജപ്പാൻ  ഓസ്‌ട്രേലിയ  ഇന്ത്യ  india  ചൈന
QUAD as a counter to China
author img

By

Published : Mar 19, 2021, 12:35 PM IST

ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അല്ലെങ്കില്‍ ക്വാഡ് എന്ന പേരില്‍ കൂടുതല്‍ അറിയപ്പെടുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും അമേരിക്കയും ജപ്പാനും അടങ്ങുന്ന നാല് രാജ്യങ്ങളുടെ തന്ത്ര പ്രധാന കൂട്ടായ്‌മയാണ്. 2004ലെ സുനാമി എന്ന അന്താരാഷ്‌ട്ര ദുരന്തമാണ് അതിന്‍റെ ഇരകള്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി ഇത്തരം ഒരു സംയുക്ത സംഘത്തിന് രൂപം കൊടുക്കാൻ കാരണമായത്. 2007 മുതല്‍ ഈ ആശയം കടലാസില്‍ മാത്രം ഒതുങ്ങിയതായിരുന്നു. എന്നാല്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണോത്സുകമായ നിലപാടുകള്‍ ഈ ആശയത്തിന് ജീവന്‍ വെപ്പിക്കുകയും അത് ക്വാഡ് ഉയർന്നു വരുന്നതിലേക്ക് നയിക്കുകയും ചെയ്തു. 2017 മുതല്‍ ഇതുവരെ വിവിധ തലങ്ങളില്‍ അതിവിശാലമായ രീതിയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമാണ് ഈ തന്ത്രപരമായ വേദി.

ഈ നാലു രാജ്യങ്ങളുടേയും തലവന്മാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ ചൈനയുടെ പേര് എടുത്തു പറയുന്നില്ല. എന്നാല്‍ ആ പ്രഖ്യാപനം തങ്ങളുടെ അജണ്ട വളരെ അധികം വ്യക്തമാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ "വസുദൈവ കുടുംബകം" അല്ലെങ്കില്‍ "ലോകമേ തറവാട്" എന്ന തത്വശാസ്ത്രപരമായ വീക്ഷണത്തില്‍ ഊന്നി കൊണ്ടാണ് ക്വാഡിനെ സ്വാഗതം ചെയ്തത്. കൊറോണ പ്രതിരോധ മരുന്ന് സംബന്ധിച്ച് ഇന്ത്യ എടുക്കുന്ന മുന്‍കൈകളും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാജ്യം നടത്തുന്ന ഇടപെടലുകളും പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതുമെല്ലാം ആഗോള തലത്തില്‍ ഇന്ത്യക്ക് അഭിനന്ദനം നേടി കൊടുക്കുന്ന ഫലമുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ക്വാഡ് രാജ്യങ്ങളുടെ തലവന്മാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ കൊവിഡ്-19 പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സഹകരണമുണ്ടാക്കുന്നതിനും, കാലാവസ്ഥാ മാറ്റം, നിര്‍ണായകമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ എന്നിവയ്‌ക്കുമായി നടപടികള്‍ എടുക്കുന്നതിനു വേണ്ട ഒരു സംഘത്തിന് രൂപം നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്നു.

46.3 കോടി ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ കയറ്റുമതി ചെയ്യുവാനും വിതരണം ചെയ്യുവാനുമായി ചൈന തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഇന്‍ഡോ-പസഫിക് മേഖലയിലുള്ള 24 രാജ്യങ്ങളിലേക്കായി 100 കോടി ഡോസ് പ്രതിരോധ മരുന്നാണ് ക്വാഡ് വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നത്. യുഎസ്സില്‍ നിന്നുള്ള അറിവിന്‍റെയും ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സാമ്പത്തിക സഹായത്തിന്‍റെയും ഓസ്‌ട്രേലിയ ലഭ്യമാക്കുന്ന ഗതാഗത സൗകര്യങ്ങളുടേയും പിന്‍ബലത്തിലൂടെ 100 കോടി ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ നിര്‍മിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഭാവിയിലെ സാങ്കേതിക വികസനങ്ങള്‍ സംയുക്ത താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ സഹായിക്കുന്നതായി തീരണമെന്ന തീരുമാനം ക്വാഡ് എടുത്തിട്ടുണ്ട്. സാമ്പത്തികമായും വാണിജ്യപരമായും സൈനികപരമായും ശക്തരായി മാറിയിരിക്കുന്ന ചൈനയുടെ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ശക്തമായ ഒരു ചുവടുവെപ്പ് തന്നെയാണ് ക്വാഡ് എന്ന് ഉറപ്പാണ്.

ക്വാഡ് വേദിയിലെ നാല് അംഗങ്ങളില്‍ നാറ്റോ സഖ്യത്തില്‍പെടാത്ത ഏക രാജ്യം ഇന്ത്യയാണ്. ചൈനയുമായി വളരെ അധികം ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്ന ഇന്ത്യ അവിടെ ഒട്ടനവധി പ്രശ്‌നങ്ങളും നേരിട്ട് വരികയാണ്. ചൈന തങ്ങളുടെ വിശാലമാക്കല്‍ നയം ശക്തിപ്പെടുത്തിയത് സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരിക്കുന്നു. അയല്‍ക്കാരെ ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണ് ചൈന. സ്വന്തം കരുത്തിനു തുല്യമായ വിധം ലാളിത്യമുള്ളവരുമായിരിക്കണം രാജ്യത്തിന്റെ നേതൃത്വം എന്ന് ഡെങ്ങ് സിയാവോ പിങ്ങ് നല്‍കിയ വിവേകപൂര്‍ണമായ ഉപദേശത്തെ പൂര്‍ണ്ണമായും ലംഘിക്കുന്ന നടപടികളാണ് ചൈനയുടേത്.

അധികാരത്തില്‍ വന്ന സമയത്ത് ഒരു പുതിയ പഞ്ചശീല തത്വം കൊണ്ടു വരണമെന്ന് ആഹ്വാനം ചെയ്ത നേതാവാണ് ചൈനയുടെ പരമാധികാരിയായ ഷീ ജിന്‍ പിങ്ങ്. എന്നാല്‍ ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷേറ്റീവില്‍ പങ്കുചേരുവാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ അദ്ദേഹത്തിന്‍റെ സ്വരവും സ്വഭാവവും മാറുകയായിരുന്നു. 2017-ല്‍ തങ്ങൾ കൂടി ചേര്‍ന്നുണ്ടാക്കിയ കരാര്‍ ലംഘിച്ചു കൊണ്ട് ചൈനയാണ് ഡോക്ലാം പ്രതിസന്ധി സൃഷ്‌ടിച്ചത്. വുഹാനിലും മഹാബലിപുരത്തും നടന്ന ഉച്ചകോടികളില്‍ ഊഷ്‌മളതയും സൗഹാര്‍ദവും പ്രകടിപ്പിച്ച ചൈന ലഡാക്കില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാനാണ് തയാറായത്. 14 രാജ്യങ്ങളുമായി 22000 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി ചൈന പങ്കിടുന്നുണ്ട്. ഈ 14 രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടു വരികയാണ് അവര്‍.

അരുണാചല്‍ പ്രദേശില്‍ ചൈന തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. മ്യാന്മറിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും മാലി ദ്വീപിലും പാക്കിസ്ഥാനിലും നാവിക താവളങ്ങള്‍ കെട്ടിപ്പടുത്തു കൊണ്ട് ഇന്ത്യയുടെ കഴുത്തിനു ചുറ്റും ഒരു നിര എതിരാളികളെ കുരുക്കുപോലെ മുറുക്കി വെച്ചിരിക്കുകയാണ് ചൈന. ദക്ഷിണ ചൈന കടലിനു മേലുള്ള എല്ലാ അധികാരങ്ങളും ചരിത്രപരമായി തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ചൈന അവിടെ കൃത്രിമ ദ്വീപുകളും സൈനിക താവളങ്ങളും സ്ഥാപിക്കുകയാണ്. ഈ പ്രക്രിയയിലൂടെ അന്താരാഷ്‌ട്ര ട്രിബ്യൂണലിന്‍റെ ഉത്തരവിനേയും ചൈന ലംഘിക്കുകയാണ്.

ബീജിങ്ങിന്‍റെ ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ക്വാഡ് പോലുള്ള ഒരു വേദി ഉയര്‍ന്നു വന്നിരിക്കുന്നു എന്നതില്‍ ഒട്ടും തന്നെ അല്‍ഭുതപ്പെടേണ്ടതില്ല. നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍റെ (നാറ്റോ) ഒരു ഏഷ്യന്‍ രൂപമാണ് ക്വാഡ് എന്ന് ചൈന പറഞ്ഞു കഴിഞ്ഞു. ബ്രിക്‌സും ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനും പോലുള്ള വേദികളില്‍ ഇന്ത്യ ഒരു പ്രതിലോമകരമായ ശക്തിയായി മാറിയിരിക്കുന്നു എന്നും അവര്‍ പ്രഖ്യാപിക്കുന്നു. ചൈനയെ തടഞ്ഞു നിര്‍ത്തുന്നതിനായി ക്വാഡ് എന്ന സംയുക്ത വേദിയെ ജനാധിപത്യ രാഷ്‌ട്രങ്ങളുടെ ഒരു സഖ്യമാക്കി മാറ്റുന്നതിനു വേണ്ടി അതിശക്തമായ ഒരു പിന്തുണ അടിത്തറയായി ഇന്ത്യ ഉയര്‍ന്നു വരേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.