കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരമായ ഖഷ സ്വാനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യത്തെ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് സംഭവം. നാസര്‍ മുഹമ്മദെന്ന താരം ഖഷ എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊലയാളികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജൂലൈ 22 വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് പുറത്തെത്തിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. നേരത്തേ, കാണ്ഡഹാർ പൊലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തെ, താലിബാനാണ് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു.
ALSO READ: പ്രവേശന വിലക്ക് തുടരുമെന്ന് അമേരിക്ക
എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്ന് താലിബാൻ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അഫ്‌ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നിരവധി കുടുംബങ്ങളെയാണ് താലിബാന്‍ കൊന്നൊടുക്കിയത്.
രാജ്യത്തെ 419 ജില്ല കേന്ദ്രങ്ങളിൽ പകുതിയോളം താലിബാന്‍റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ 34 പ്രവിശ്യകളെ തിരിച്ചുപിടിച്ചെടുക്കാനായിട്ടില്ലെന്ന് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ പറഞ്ഞു.