വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി യു.എസ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇസ്ലാമാബാദ് നടത്തുന്ന ശ്രമങ്ങളെ പോംപിയോ പ്രശംസിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദ്ദേശപ്രകാരം ഇറാനിലും സൗദി അറേബ്യയിലും അമേരിക്കയിലും സന്ദര്‍ശനം നടത്തുകയാണ് ഖുറേഷി.
ഇതിന് പുറമെ പാകിസ്ഥാന്‍ യു.എസ് ഉഭയകക്ഷി സഹകരണം, പ്രാദേശിക സുരക്ഷ, എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖുറേഷി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ഇടപെടുമെന്ന് ഖുറേഷി യു.എസ് പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. അയല്‍ രാജ്യവുമായി നല്ല ബന്ധം നിലനിര്‍ത്താനുള്ള പാകിസ്ഥാന്‍റെ ശ്രമത്തെ പോംപിേയാ അഭിനന്ദിച്ചു. ഇറാന്‍ സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് ഖുറേഷി പോംപിയോയെ അറിയിച്ചു.
പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രിഹിക്കുന്നത്. ഇംറാന്‍ ഖാനും ടൊണാള്‍ഡ് ട്രമ്പും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളുമായും ജനങ്ങള്‍ ചര്‍ച്ചനടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായും സൗദി അറേബ്യയുമായും നേരത്തെ ഖുറേഷി ചര്‍ച്ച നടത്തിയിരുന്നു. അവസാന ഘട്ടത്തിലാണ് അദ്ദേഹം യു.എസില്‍ എത്തുന്നത്.