ETV Bharat / international

സിന്ധിലെ സ്വാതന്ത്ര്യ അനുകൂല റാലിയിൽ മോദിയുടെയടക്കം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധക്കാർ

സിന്ധി ദേശീയ നേതാക്കളെയും പ്രവർത്തകരെയും വിദ്യാർഥികളെയും ഏറെ കാലമായി പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ പീഡിപ്പിക്കുകയാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്

sindh pro-freedom rally news  sindh news  pakistan protest news  narendra modi news  നരേന്ദ്ര മോദി വാർത്തകൾ  സിന്ധ് സ്വാതന്ത്ര്യ അനുകൂല റാലി വാർത്ത  സിന്ധ് വാർത്തകൾ  പാകിസ്ഥാൻ പ്രതിഷേധ വാർത്തകൾ
സിന്ധിലെ സ്വാതന്ത്ര്യ അനുകൂല റാലിയിൽ മോദിയുടെയടക്കം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധക്കാർ
author img

By

Published : Jan 18, 2021, 9:19 AM IST

ഇസ്ലാമബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് ലോക നേതാക്കളുടെയും പ്ലക്കാർഡുകൾ ഉയർത്തി സിന്ധുദേശിന്‍റെ സ്വാതന്ത്ര്യത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിന്ധി പ്രതിഷേധക്കാർ. ആധുനിക സിന്ധി ദേശീയതയുടെ സ്ഥാപകരിൽ ഒരാളായ ജി എം സയിദിന്‍റെ 117-ാം ജന്മവാർഷികത്തിൽ സംഘടിപ്പിച്ച വമ്പിച്ച സ്വാതന്ത്ര്യ അനുകൂല റാലിയിലാണ് പ്രതിഷേധക്കാർ ആവശ്യം ഉന്നയിച്ചത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ജംഷോറോ ജില്ലയിലെ സയ്യിദിന്‍റെ ജന്മനാടായ സാനിൽ നടന്ന വൻ റാലിയിലാണ് ജനങ്ങൾ സ്വാതന്ത്ര്യ അനുകൂല മുദ്രാവാക്യമടക്കം ഉയർത്തിയത്.

  • #WATCH: Placards of PM Narendra Modi & other world leaders raised at pro-freedom rally in Sann town of Sindh in Pakistan, on 17th Jan.

    Participants of the rally raised pro-freedom slogans and placards, seeking the intervention of world leaders in people's demand for Sindhudesh. pic.twitter.com/FJIz3PmRVD

    — ANI (@ANI) January 18, 2021 " class="align-text-top noRightClick twitterSection" data=" ">

സിന്ധൂ നദീതട സംസ്‌കാരത്തിന്‍റെയും വേദമതത്തിന്‍റെയും ആസ്ഥാനമാണ് സിന്ധ്, അത് ബ്രിട്ടീഷ് സാമ്രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്നുവെന്നും 1947 ൽ പാകിസ്ഥാന്‍റെ ഇസ്ലാമിക കൈകളിലേക്കാണ് അവർ കൈമാറിയതെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു. സ്വതന്ത്ര സിന്ധ് രാഷ്ട്രത്തിനായി വാദിക്കുന്ന നിരവധി ദേശീയ പാർട്ടികൾ സിന്ധിലുണ്ട്. വിവിധ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ അവർ പ്രശ്‌നം ഉന്നയിച്ചിട്ടുമുണ്ട്. വിഭവങ്ങൾ ചൂഷണം ചെയ്യുന്നത് തുടരുകയും മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പാകിസ്ഥാനെ പ്രതിഷേധക്കാർ അധിനിവേശക്കാർ എന്ന് വിളിച്ചു.

ജി‌എം സയ്യിദിന്‍റെയും പിർ അലി മുഹമ്മദ് റാഷ്‌ദിയുടെയും നേതൃത്വത്തിൽ 1967 ൽ ഉയർന്നുവന്ന ആവശ്യമാണ് സിന്ധികൾക്കായി പ്രത്യേക ജന്മദേശം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാകിസ്ഥാന്‍റെ സുരക്ഷാ ഏജൻസികൾ ധാരാളം സിന്ധി ദേശീയ നേതാക്കളെയും പ്രവർത്തകരെയും വിദ്യാർഥികളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌തുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.