മനില: ഫിലിപ്പീൻസിൽ 1,202 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ഫിലിപ്പീൻസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,22,915 ആയി ഉയർന്നു. 183 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,86,955 ആയി. 31 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,215 ആയതായും ആരോഗ്യ വകുപ്പ് പറഞ്ഞു. 5.22 ദശലക്ഷം പേരെ ഇതുവരെ പരിശോധിച്ചതായും ആരോഗ്യ വകുപ്പ് കൂട്ടിചേർത്തു. 110 ദശലക്ഷമാണ് ഫിലിപ്പീൻസിലെ ആകെ ജനസംഖ്യ.
ഫിലിപ്പീൻസിൽ 1,202 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അന്താരാഷ്ട്ര കൊവിഡ് കണക്ക്
110 ദശലക്ഷം ജനസംഖ്യയുള്ള ഫിലിപ്പീൻസിൽ 5.22 ദശലക്ഷം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്