ETV Bharat / international

പട്ടാള അട്ടിമറിയും തുടരുന്ന സംഘര്‍ഷവും ; മ്യാന്‍മർ കടുത്ത പ്രതിസന്ധിയില്‍

ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്.

People in Myanmar facing cash shortage  rising prices of goods and services under military rule  financial crisis in myanmar  aung saan suu kyi  കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മ്യാന്‍മാർ  മ്യാന്‍മാർ  ആങ് സാന്‍ സൂചി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മ്യാന്‍മാർ
author img

By

Published : May 30, 2021, 9:03 AM IST

നെയ്പിറ്റോ : സൈനിക അട്ടിമറിയും തുടരുന്ന സംഘര്‍ഷവും മൂലം മ്യാന്‍മര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കറന്‍സിയുടെ മൂല്യത്തില്‍ വന്‍ ഇടിവാണുണ്ടായത്. ആശങ്കയെത്തുടർന്ന് ആളുകൾ ബാങ്കുകളിൽ നിന്ന് സമ്പാദ്യങ്ങൾ പിൻവലിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്.

Also read: മ്യാന്‍മർ പൗരന്‍മാർക്ക് വിസ കാലാവധി നീട്ടി ജപ്പാന്‍

ജനസാന്ദ്രതയേറിയ നഗരമായ യാങ്കോണിൽ പണം ലഭിക്കുന്നതിന് പുലർച്ചെ ബാങ്കുകൾക്ക് മുന്നിൽ വന്‍ജനക്കൂട്ടമാണ് . ആളുകൾക്ക് പിൻവലിക്കാവുന്ന തുകയ്ക്ക് സൈന്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നവർ കരിഞ്ചന്തയിൽ യുഎസ് ഡോളറാക്കി മാറ്റുന്നുവെന്ന് ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിൽ അക്രമങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 800ലധികം ആളുകളാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 4,330 പേർ തടങ്കലിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.