ETV Bharat / international

പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് എഫ്എടിഎഫ് - ലഷ്കര്‍ ഇ ത്വയ്ബ

ജയ്‌ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്ബ എന്നീ ഭീകരവാദ സംഘടനകള്‍ക്ക് ഇപ്പോഴും പാകിസ്ഥാന്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് എഫ്എടിഎഫ് വ്യക്തമാക്കുന്നു

Pakistan  India  Imran Khan  FATF Grey List  Financial Action Task Force  പാകിസ്ഥാന്‍  ഇന്ത്യ  ഇമ്രാന്‍ ഖാന്‍  ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ്  പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തി  എഫ്എടിഎഫ്  ജയ്‌ഷെ മുഹമ്മദ്  ലഷ്കര്‍ ഇ ത്വയ്ബ  27-ഇന ആക്ഷന്‍ പ്ലാന്‍
പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് എഫ്എടിഎഫ്
author img

By

Published : Feb 22, 2020, 10:16 AM IST

ന്യൂഡൽഹി: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നത് പരാജയപ്പെട്ടതിനാല്‍ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് അഭിനന്ദിച്ചു. ഭീകരവാദത്തെ തടയുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ രൂപീകരിച്ച സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. ജയ്‌ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്ബ എന്നീ ഭീകരവാദ സംഘടനകള്‍ക്ക് ഇപ്പോഴും പാകിസ്ഥാന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് എഫ്എടിഎഫ് വ്യക്തമാക്കുന്നു. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെടുക മാത്രമല്ല ഈ വര്‍ഷം ജൂണോടെ സാമ്പത്തിക രംഗം എല്ലാ തരത്തിലും ക്ലിയര്‍ ചെയ്യണമെന്നാണ് എഫ്എടിഎഫ് പാകിസ്ഥാന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഇതിനായി നേരത്തെ 27-ഇന ആക്ഷന്‍ പ്ലാന്‍ എഫ്‌എടിഎഫ് പാകിസ്ഥാന് നല്‍കിയിരുന്നു. ഇതില്‍ 14 എണ്ണം മാത്രമാണ് പാകിസ്ഥാന്‍ ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ചിരിക്കുന്നതായി പറയുന്നത്. ഇത് അംഗീകരിക്കില്ലെന്നാണ് എഫ്എടിഎഫിന്‍റെ മറുപടി. അവസാന സമയ പരിധി 2019 സെപ്തംബറായിരുന്നു.

ഈ സാഹചര്യത്തില്‍ 2020 ജൂണിൽ പാകിസ്ഥാന്‍റെ സമ്പൂർണ കർമപദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ എഫ്‌എ‌ടി‌എഫ് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ രാജ്യാന്തര സാമ്പത്തിക സഹായമോ വായ്പകളോ വാങ്ങുന്നതിന് പാകിസ്ഥാന് നിരോധനം നേരിടേണ്ടി വരും. സാമ്പത്തിക ഏജന്‍സികളായ ലോകബാങ്കില്‍ നിന്നോ ഐഎംഎഫില്‍ നിന്നോ വായ്പ ലഭിക്കില്ല. എല്ലാത്തരത്തിലും പാകിസ്ഥാന്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.