ETV Bharat / international

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വൻ പ്രതിഷേധ റാലി - PM Imran Khan

സംയുക്ത പ്രതിപക്ഷ മുന്നണിയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്‍റിലെ നേതാക്കളാണ് (പിഡിഎം) കറാച്ചിയുടെ ബാഗ്-ഇ-ജിന്നയിൽ റാലിക്കായി എത്തിയത്

കറാച്ചി  പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  പ്രതിഷേധ റാലി  പിഡിഎം  Pakistan's opposition  PM Imran Khan  massive rally
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വൻ പ്രതിഷേധ റാലി
author img

By

Published : Oct 19, 2020, 2:06 AM IST

കറാച്ചി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പാകിസ്ഥാൻ പ്രതിപക്ഷ നേതാക്കളായ ബിലാവൽ ഭൂട്ടോ സർദാരി, മറിയം നവാസ്, മൗലാന ഫസ്ലുർ റഹ്മാൻ, മെഹ്മൂദ് ഖാൻ അച്ചാക്സായി, മൊഹ്‌സിൻ ദാവർ എന്നിവർ വൻ പ്രതിഷേധ റാലി നടത്തി.

സംയുക്ത പ്രതിപക്ഷ മുന്നണിയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്‍റിലെ നേതാക്കളാണ് (പിഡിഎം) കറാച്ചിയുടെ ബാഗ്-ഇ-ജിന്നയിൽ റാലിക്കായി എത്തിയത്. സർക്കാർ വിരുദ്ധ റാലിക്ക് ആയിരങ്ങളാണ് അണിനിരന്നത്. വൻ റാലിയിൽ പ്രതിപക്ഷ പാർട്ടികളുടെ പതാക ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഒക്റ്റോബർ 16 ന് ഗുജ്‌റൻവാലയിൽ നടന്ന റാലിക്ക് ശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ റാലിയാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.