ETV Bharat / international

പാകിസ്ഥാനിൽ 2,63,496 കൊവിഡ് ബാധിതർ; മരണസംഖ്യ 5,568 - പാക് കൊവിഡ്

രാജ്യത്ത് 204,276 പേർ രോഗമുക്തി നേടി. സിന്ധിൽ നിന്ന് 112,118 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു

pak covid update  pakistan  islamabad  sindh  pak covid death  ഇസ്ലാമാബാദ്  സിന്ധ്  പാക് കൊവിഡ്  പാക് കൊവിഡ് മരണം
പാകിസ്ഥാനിൽ 263,496 കൊവിഡ് ബാധിതർ; മരണസംഖ്യ 5,568
author img

By

Published : Jul 19, 2020, 2:13 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 1,579 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 263,496 ആയി ഉയർന്നു. 204,276 പേർ രോഗമുക്തി നേടി. 46 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 5,568 ആയി ഉയർന്നു. സിന്ധിൽ 112,118, പഞ്ചാബിൽ 89,793, ഖൈബർ-പഖ്‌തുൻഖ്വയിൽ 31,890, ഇസ്ലാമാബാദിൽ 14,576, ബലൂചിസ്ഥാനിൽ 11,424, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 1,888, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ 1,807 കേസുകൾ എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 1,72,1660 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ലോക്ക്‌ ഡൗൺ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി), ക്വാറന്‍റൈൻ എന്നീ മാർഗങ്ങൾ കർശനമായി നടപ്പിലാക്കിയതുമൂലം കൊവിഡ് വ്യാപനം ഒരു പരിധി വരെ തടയുന്നതിൽ സർക്കാർ വിജയിച്ചതായി ആരോഗ്യ സ്പെഷ്യൽ അസിസ്റ്റന്‍റ് ഡോ. സഫർ മിർസ അറിയിച്ചു. രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിൽ സർക്കാർ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.