ഇസ്ലാമാബാദ്: അഫ്‌ഗാൻ അതിർത്തിയിൽ നടന്ന വെടിവയ്‌പ്പിൽ പാകിസ്ഥാൻ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പഖ്‌തുൻഖ്വാ പ്രവിശ്യയിലെ നോർത്ത് വസീറിസ്ഥാൻ ജില്ലയിലാണ് സംഭവം. വെടിവയ്‌പ്പിൽ പരിക്കേറ്റ ഉമർ ദരാസ് (32) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) അറിയിച്ചു. സംഭവത്തെ പാകിസ്ഥാൻ ശക്തമായി അപലപിച്ചു. പാക്- അഫ്‌ഗാൻ അതിർത്തിയിൽ നിയന്ത്രണം ഉറപ്പാക്കാൻ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലെ പാകിസ്ഥാൻ-അഫ്‌ഗാനിസ്ഥാൻ അതിർത്തിക്ക് സമീപം ഈ മാസം ആദ്യം നടന്ന ഭീകരാക്രമണത്തിൽ നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Also Read: പൂഞ്ചിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി
അതേസമയം അഫ്‌ഗാനിസ്ഥാനുമായി 2,600 കിലോമീറ്റർ അതിർത്തിയിൽ പാകിസ്ഥാൻ സുരക്ഷാ വേലി സ്ഥാപിക്കുന്നതിന്‍റെ ഭൂരിഭാഗം ജോലികളും പൂർത്തിയാക്കിതായി റിപ്പോർട്ടുകൾ. തീവ്രവാദ പ്രവർത്തനങ്ങൾ, അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനാണ് വേലി സ്ഥാപിച്ചിരിക്കുന്നതെന്ന് ഐഎസ്‌പിആർ അറിയിച്ചു.