ETV Bharat / international

പാകിസ്ഥാനിൽ ബോംബ് ആക്രമണത്തിൽ റേഞ്ചേഴ്സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - explosion in Karachi

പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു

Pakistani Rangers  Explosion  explosion in Punjab  explosion in Karachi  Karachi Traffic Police
പാകിസ്ഥാനിൽ ബോംബ് ആക്രമണത്തിൽ റേഞ്ചേഴ്സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
author img

By

Published : Mar 16, 2021, 5:13 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിലെ ഒറംഗി ടൗണിൽ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിൽ ഒരു പാകിസ്ഥാൻ റേഞ്ചേഴ്സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥർക്കും മറ്റ് ഏഴ് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കറാച്ചി ട്രാഫിക് പൊലീസിലെ ഒരു ഉദ്യോഗസ്ഥനും സ്ഫോടനം നടക്കുമ്പോൾ പ്രദേശത്തുകൂടി കടന്നുപോയ ആന്‍റി വെഹിക്കിൾ ലിഫ്റ്റിംഗ് സെല്ലിന്‍റെ കോൺസ്റ്റബിളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.