ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ചികിത്സയ്ക്ക് വേണ്ടി വിദേശത്ത് താമസിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിഗണിക്കാൻ പാകിസ്ഥാൻ പഞ്ചാബ് സർക്കാർ സമിതി രൂപീകരിച്ചു. നാലംഗ സമിതിക്ക് പഞ്ചാബ് നിയമമന്ത്രി മുഹമ്മദ് ബഷരത് രാജാ നേതൃത്വം നൽകും. വൈദ്യ ചികിത്സയ്ക്കായി വിദേശത്ത് താമസിക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഷെരീഫ് പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നാല് ആഴ്ചത്തെ ജാമ്യത്തിലാണ് വിദേശ യാത്രയ്ക്ക് ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് (പിടിഐ) സർക്കാർ അനുമതി നൽകിയത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈക്കോടതി നേരത്തെ ഷെരീഫിന് ജാമ്യം നല്‍കിയിരുന്നു. അഴിമതി കേസില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഷെരീഫ്.
നവാസ് ഷെരീഫിന് വിദേശ ചികിത്സക്കുള്ള സമയ പരിധി നീട്ടാന്‍ സമിതി - പഞ്ചാബ് സർക്കാർ സമിതി രൂപീകരിച്ചു
നാലംഗ സമിതിക്ക് പഞ്ചാബ് നിയമമന്ത്രി മുഹമ്മദ് ബഷരത് രാജാ നേതൃത്വം നൽകും. വൈദ്യചികിത്സയ്ക്കായി വിദേശത്ത് താമസിക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഷെരീഫ് പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

S1
Conclusion: