ഇസ്‌ലാമബാദ്: അഫ്‌ഗാനിസ്ഥാനിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി യുഎസിന് പാകിസ്ഥാൻ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി. യുഎസിന് പാകിസ്ഥാന്‍ സൈനിക താവളങ്ങൾ വിട്ടുനൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് ബാക്കിയുള്ള സൈന്യത്തെ പിൻവലിക്കാൻ യുഎസ് പദ്ധതിയിട്ടതിനാൽ രാജ്യത്തെ സമാധാന പ്രക്രിയയുടെ പുരോഗതിക്കായി പാക്കിസ്ഥാൻ തുടർന്നും പങ്ക് വഹിക്കുമെന്ന് ഖുറേഷി കൂട്ടിച്ചേർത്തു.
അതേസമയം അഫ്‌ഗാനിസ്ഥാനിൽ സൈനിക സാന്നിധ്യം സുഗമമാക്കുന്നതിന് യുഎസിനൊപ്പം പാക്കിസ്ഥാൻ പ്രവർത്തിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും വാഷിങ്ടണിലെ നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
Also read: അഫ്‌ഗാന്‍ സമാധാനം; പാകിസ്ഥാന്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന് പ്രസിഡന്‍റ്