ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,843 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,71,508 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 42 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 7,603 ആയി. 34,974 പേർ ചികിത്സയിൽ തുടരുമ്പോൾ 328,931പേർ രോഗമുക്തി നേടി.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവാഹ ചടങ്ങുകൾക്കും പൊതുയോഗങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിക്കിടെ നീണ്ടുനിൽക്കുന്ന അവധിക്കാലത്തിന് പരിഹാരമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി വരുന്ന വേനലവധി കുറയ്ക്കാൻ ശുപാർശ ചെയ്യുമെന്ന് ഫെഡറൽ ആസൂത്രണ വികസന മന്ത്രിയും എൻസിഒസി മേധാവിയുമായ ആസാദ് ഉമർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.