ഇസ്‌മാബാദ്: പാകിസ്ഥാൻ സൈന്യം ചരിത്രത്തിലാദ്യമായി ഹിന്ദു ഉദ്യോഗസ്ഥന് ലെഫ്റ്റനന്‍റ് കേണലായി സ്ഥാനക്കയറ്റം നൽകി. സിന്ധ് പ്രവിശ്യയിലെ താർ ജില്ലയിൽ നിന്നുള്ള കെലാഷ് കുമാറിനാണ് സ്ഥാനക്കയറ്റം നൽകിയത്. കെലാഷ് മിടുക്കനായ ഉദ്യോഗസ്ഥനാണെന്ന് പാകിസ്ഥാൻ സായുധ സേനയുടെ മാധ്യമ വിഭാഗം പ്രസ്‌താവനയിൽ അറിയിച്ചു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു-പാകിസ്ഥാനി ഉദ്യോഗസ്ഥനാണ് കെലാഷ് കുമാർ.
പാകിസ്ഥാൻ സൈന്യത്തിന്‍റെ മെഡിക്കൽ കോർപ്സിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.
ALSO READ: യുദ്ധമുനയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിനി പറയുന്നു: ഭക്ഷണമില്ല, വൈദ്യുതിയില്ല, അതിദയനീയം സ്ഥിതി