ഇസ്ലാമാബാദ് : ഗുരു നാനാക് ദേവിന്‍റെ 550ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് പാക് റെയില്‍വെ സിക്ക് മതവിഭാഗക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നു.
ഇന്ന് രാവിലെ 10ന് നന്‍കണ സാഹേബ് റെയില്‍വെ സ്റ്റേഷനില്‍ നിന്നാരംഭിക്കുന്ന ട്രെയിന്‍ ഷോര്‍ക്കോട്ട് കാണ്ഡ്,കനേവാള്‍,രോഹ്‌റി,നവാബ് ഷാ,ഷെഹദ്‌പൂര്‍, ഹൈദരാബാദ് വഴി നാളെ രാവിലെ 11.50ന് കറാച്ചിയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്.ഗുരു നാനാക് ദേവിനോടുള്ള സ്‌മരാണാര്‍ത്‌ഥം ട്രെയിനിന്‍റെ ഒരു എസി കോച്ചില്‍ സീറ്റുകള്‍ ഒഴിവാക്കി പ്രത്യേക ഹാളും ,സിക്കുകാരുടെ മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹേബും ഒപ്പം ഗുരു നാനാക്കിന്‍റെ നിരവധി ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സിക്ക് തീര്‍ത്ഥാടകര്‍ക്കായി 10,000ത്തോളം വിസയും നേരത്തെ പാക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.