സിംഗപൂർ: പാകിസ്ഥാനെതിരെ ആരോപണവുമായി വീണ്ടും രാജ്നാഥ് സിങ്. ശുദ്ധമായ ദേശം എന്നാണ് പാകിസ്ഥാന്‍റെ അർഥമെങ്കിലും അതിനനുസരിച്ച് പാകിസ്ഥാൻ പ്രവർത്തിക്കുന്നില്ലെന്നും മോശം പ്രവർത്തികൾ തുടരുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു . സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികൃഷ്ടമായ പ്രവർത്തനങ്ങളാണ് പാകിസ്ഥാൻ തുടരുന്നത്. അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ രാജ്‌നാഥ് സിങ് ന്യായീകരിച്ചു. ഞങ്ങൾ അധികാരത്തിൽ എത്തുമ്പോഴെല്ലാം ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നും ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കുമെന്നും വാഗ്ദാനം ചെയ്യുകയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പരാമർശിക്കുകയും ചെയ്തിരുന്നുന്നു. നേരത്തെ ജമ്മു കശ്മീരിൽ വ്യത്യസ്ത വിധാൻ സഭ ഉണ്ടായിരുന്നു. വ്യത്യസ്ത പതാകയുണ്ടായിരുന്നു. എന്നാൽ പ്രത്യേക പദവി ഇല്ലാതാക്കിയ ശേഷം എല്ലാം അവസാനിച്ചുവെന്നും ഇന്ത്യ ഇപ്പോൾ ഒന്നാണെന്നും സിങ് കൂട്ടിച്ചേർത്തു.