ETV Bharat / international

പാക്കിസ്ഥാനിൽ ഹിന്ദുവധുവിനെ തട്ടികൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു - Pak Hindu bride abducted

കഴിഞ്ഞ ഓഗസ്റ്റിൽ ഗുരുദ്വാര ഗ്രാന്തിയുടെ മകളെ സമാനരീതിയിൽ തട്ടികൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തിയതിന് ശേഷം മുസ്ലിം പുരുഷൻ വിവാഹം ചെയ്തിരുന്നു

Hindu in Pakistan  Forced conversion  Sindhi Hindu girls  Sindhi Foundation  പാക്കിസ്ഥാനിൽ ഹിന്ദുവധുവിനെ തട്ടികൊണ്ടുപോയി മതം മാറ്റിയെ ശേഷം വിവാഹം ചെയ്തു  നിർബന്ധിത മത പരിവർത്തനം  Pak Hindu bride abducted  converted to Islam
പാക്ക്
author img

By

Published : Jan 27, 2020, 7:02 PM IST

സിന്ധ്: പാക്കിസ്ഥാനിൽ വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി മതം മാറ്റിയ ശേഷം വിവാഹം ചെയ്തു. സിന്ധ് പ്രവിശ്യയിലെ മത്യാരി ജില്ലയിലെ ഹാല എന്ന നഗരത്തിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയാണ് ഭാരതി ഭായ് എന്ന സ്ത്രീയെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഷാരൂഖ് ഗുളിയെന്ന മുസ്ലിം യുവാവ് ഇവരെ നിർബന്ധിതമായി മതം മാറ്റി വിവാഹം ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർക്കെതിരെ അധികൃതർ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പ്രതികളെ പൊലീസ് സഹായിച്ചതായുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ദയനീയ അവസ്ഥയെ ഉയർത്തിക്കാട്ടുന്ന നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഗുരുദ്വാര ഗ്രാന്തിയുടെ മകളെ സമാനരീതിയിൽ തട്ടികൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തിയതിന് ശേഷം മുസ്ലിം പുരുഷൻ വിവാഹം ചെയ്തിരുന്നു. അതേസമയം 12നും 28നും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ച് നിർബന്ധ മതപരിവർത്തനത്തിന് ഇരയാക്കുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള സിന്ധി ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.