ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ ഗസ്‌നവി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയായതായി ഇന്‍റർ സർവീസ് പബ്ലിക് റിലേഷൻസിന്‍റെ റിപ്പോർട്ട്. 290 കിലോമീറ്റർ പരിധി, ശേഷിയുള്ള ഗസ്‌നവി ബാലിസ്റ്റിക് മിസൈലാണ് പുതിയ ആയുധ ശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പാകിസ്ഥാൻ പരീക്ഷിച്ചത്.
ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത്. യുദ്ധത്തിനായി സൈനികരെ പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഇന്‍റർ സർവീസ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. പരീക്ഷണം വിജയകരമായതിനു പിന്നാലെ പ്രസിഡന്‍റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സൈന്യത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തി.