ഇസ്ലാമാബാദ്: കൊവിഡ് 19 മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അഫ്‌ഗാനിസ്ഥാൻ -പാകിസ്ഥാന്‍ അതിര്‍ത്തിയായ ചാമൻ മാര്‍ച്ച് രണ്ട് മുതല്‍ അടച്ചിടും. ഏഴ് ദിവസത്തേക്കാണ് അടച്ചിടുന്നത്. ഇരു രാജ്യങ്ങളിലും കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലേയും പൗരന്മാരുടെ സുരക്ഷയെ മുൻനിര്‍ത്തിയാണ് അതിര്‍ത്തി അടച്ചിടുന്നതെന്ന് ഫ്രോണ്ടിയർ കോർപ്സ് ബലൂചിസ്ഥാൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. പാകിസ്ഥാനില്‍ നാലുപേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ലോകത്ത് മുഴുവൻ 2900 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
കൊവിഡ് 19: പാക് അഫ്‌ഗാൻ അതിര്‍ത്തി തിങ്കളാഴ്ച മുതല്‍ അടച്ചിടും - ഇസ്ലാമാബാദ്
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചാമന്‍ അതിര്‍ത്തിയാണ് അടച്ചിടുന്നത്
ഇസ്ലാമാബാദ്: കൊവിഡ് 19 മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അഫ്‌ഗാനിസ്ഥാൻ -പാകിസ്ഥാന്‍ അതിര്‍ത്തിയായ ചാമൻ മാര്‍ച്ച് രണ്ട് മുതല്‍ അടച്ചിടും. ഏഴ് ദിവസത്തേക്കാണ് അടച്ചിടുന്നത്. ഇരു രാജ്യങ്ങളിലും കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലേയും പൗരന്മാരുടെ സുരക്ഷയെ മുൻനിര്‍ത്തിയാണ് അതിര്‍ത്തി അടച്ചിടുന്നതെന്ന് ഫ്രോണ്ടിയർ കോർപ്സ് ബലൂചിസ്ഥാൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. പാകിസ്ഥാനില്‍ നാലുപേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ലോകത്ത് മുഴുവൻ 2900 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
TAGGED:
ഇസ്ലാമാബാദ്