കറാച്ചി: കൊവിഡ് ബാധിച്ച് ഇതുവരെ പാക്കിസ്ഥാനില്‍ 202 ഡോക്ടർമാർ റിപ്പോര്‍ട്ട്. 30 പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരും അണുബാധയ്ക്ക് ഇരയായിട്ടുണ്ടെന്ന് പാകിസ്ഥാൻ മെഡിക്കൽ അസോസിയേഷന്റെ (പിഎംഎ) പത്രക്കുറിപ്പിൽ പറയുന്നു. കൊറോണ ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പിഎംഎ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ 74 ഡോക്ടർമാർ പഞ്ചാബിൽ നിന്നുള്ളവരാണ്. 64 പേർ സിന്ധ് സ്വദേശികളാണ്.
Read Also…… കൊവിഡ് ഭീതിയില്‍ പാകിസ്ഥാന്‍; 799 പുതിയ കേസുകൾ, ആകെ 308,217 രോഗബാധിതര്‍
കൊറോണ വൈറസ് മൂലം അന്തരിച്ച ഡോക്ടർമാരിൽ 53 പേർ ഖൈബർ പഖ്തുൻഖ്വയില്‍ നിന്നുള്ളവരും, 6 പേർ ബലൂചിസ്ഥാൻ സ്വദേശികളും 3 പേർ പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്നും ഒരാള്‍ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിൽ നിന്നുള്ളവരുമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പാക്കിസ്ഥാനിൽ വൈറസ് ബാധിച്ച് മരണമടഞ്ഞ ആകെ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഏഴ് ഗൈനക്കോളജിസ്റ്റുകൾ, ആറ് പാത്തോളജിസ്റ്റുകൾ, മൂന്ന് ബിരുദാനന്തര ട്രെയിനികൾ എന്നിവരും ഉള്‍പ്പെടുന്നു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്കുള്ള ഷുഹൂദ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള നഷ്ടപരിഹാരം നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണൽ കമാൻഡ് ആൻഡ് ഓപ്പറേഷൻ സെന്ററിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,869 കൊറോണ വൈറസ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 7.42 ശതമാനമാണ്.