ഇസ്ലാമാബാദ്: പാക് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കേണ്ട ആവശ്യമില്ലെന്ന് പാക് ആർമി വക്താവ് ആസിഫ് ഗഫൂർ. ഇമ്രാൻ ഖാനെതിരെയുള്ള പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ആറാം ദിനം പിന്നിട്ട സാഹചര്യത്തിലായിരുന്നു ആർമിയുടെ പ്രതികരണം. ആസാദി മാർച്ച് രാഷ്ട്രീയ പ്രവർത്തനമാണെന്നും ഇതിൽ സൈന്യത്തിന് ഒരു ബന്ധവുമില്ലെന്നുമാണ് പാക് ആർമി വക്താവിൻ്റെ പ്രതികരണം.
ഇസ്ലാമാബാദിൻ്റെ തലസ്ഥാനം പിടിച്ചെടുത്ത ആസാദി മാർച്ചിനെപ്പറ്റി സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ ആർമി വക്താവ് . പാകിസ്ഥാൻ സൈന്യം ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന ആസാദി മാർച്ചിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാണ്. എന്നാൽ രാജി വെക്കില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.