ഇസ്ലാമാബാദ്: താൻ അഴിമതിക്കാരനല്ലെന്ന് രാജ്യത്തെ സൈന്യത്തിന് നന്നായി അറിയാമെന്നത് കൊണ്ട് താൻ പാകിസ്ഥാൻ സൈന്യത്തെ ഭയപ്പെടുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താൻ രാവും പകലും ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ചെയ്യുന്നവരാണ് പാകിസ്ഥാൻ സൈന്യത്തെ ഭയപ്പെടുന്നത്. താൻ അഴിമതിക്കാരനല്ലെന്നും രാഷ്ട്രീയത്തിലൂടെ പണം സമ്പാദിക്കുന്നില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
മുൻ ഭരണാധികരികളായിരുന്ന നവാസ് ഷെരീഫിന്‍റെയും ആസിഫ് സർദാരിയുടെയും അഴിമതികളെക്കുറിച്ച് രഹസ്യ ഏജൻസികൾക്ക് നന്നായി അറിയാമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയതിന് ജിയുഐഎഫ് (ജമാഅത്തെ ഉലമ ഇ ഇസ്ലാം-എഫ്) മേധാവി മൗലാന ഫസ്‌ലുര്‍ റഹ്മാനെതിരെ ഭരണഘടനയുടെ ആറാം വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.