സിയോൾ : ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഒരു പ്രധാന പുനഃസംഘടന നടത്തി സെക്കൻഡ് ഇൻ കമാൻഡ് പോസ്റ്റ് സൃഷ്ടിച്ചു. സർക്കാർ രേഖകള്‍ പ്രകാരം ഈ പുതിയ സ്ഥാനം ജനുവരിയിൽ സൃഷ്ടിച്ചതായി പറയുന്നു. വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക എന്നതാണ് ലക്ഷ്യം. എന്നിരുന്നാലും, ഈ തസ്തികയിലേക്ക് ആരെയാണ് നിയമിച്ചതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജ്യത്തും സർക്കാരിലും ഏറ്റവും ശക്തരായ വ്യക്തികളായ യോ യോങ് വോൺ, കിം ടോക്-ഹുൻ എന്നിവരെ നേരത്തെ നീക്കിയിരുന്നു.
Read Also……………………കൊവിഡ് പോരാട്ടത്തില്‍ ചൈനയെ അഭിനന്ദിച്ച് കിം ജോങ് ഉന്‍
കിം ജോങ് ഉന്നിന്റെ വിശ്വസ്തനും 60 കാരനുമായ ജോ യോങ് വോൺ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയാണ്. കിം ടോക്-ഹുൻ ഉത്തരകൊറിയ സർക്കാറിന്റെ പ്രധാനമന്ത്രി കൂടിയാണ്. വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗത്തിന് മാത്രമേ പുതിയ പദവി വഹിക്കാനാകൂ എന്ന് ചില വിദഗ്ധർ പറയുന്നു. അതേസമയം രാജ്യത്തിന്റെ രണ്ടാമത്തെ കമാൻഡിനേക്കാൾ കൂടുതല്‍ സ്വാധീനമാണ് കിമ്മിന്റെ സഹോദരിയായ കിം യോ ജോങിന്. അതിനാല്‍ അവര്‍ ഈ സ്ഥാനം ഏറ്റെടുക്കില്ല.