ETV Bharat / international

അതിർത്തിയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ത്യ സുപ്രധാനമായ അഭിപ്രായ സമന്വയം ആവർത്തിച്ച് ലംഘിച്ചു. ഏകപക്ഷീയമായി ബലപ്രയോഗത്തിലൂടെ സ്ഥിതിഗതികൾ മാറ്റി. അത് അതിർത്തി പ്രദേശത്ത് സംഘർഷങ്ങൾക്ക് കാരണമായി. ഉത്തരവാദിത്തം പൂർണമായും ഇന്ത്യൻ ഭാഗത്താണെന്നും ചൈന

Rajnath sing centre biejing new delhi
അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന
author img

By

Published : Sep 2, 2020, 10:16 PM IST

ബെയ്ജിങ്: ബെയ്ജിങിന്‍റെ തെക്കൻ കരയായ പാങ്കോങ് ത്സോയ്ക്ക് സമീപം അടുത്തിടെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന. അതിർത്തിയിൽ നടന്ന എറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനൈയിംഗാ അറിയിച്ചു.

ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ത്യ സുപ്രധാനമായ അഭിപ്രായ സമന്വയം ആവർത്തിച്ച് ലംഘിച്ചു. ഏകപക്ഷീയമായി ബലപ്രയോഗത്തിലൂടെ സ്ഥിതിഗതികൾ മാറ്റി. അത് അതിർത്തി പ്രദേശത്ത് സംഘർഷങ്ങൾക്ക് കാരണമായി. ഉത്തരവാദിത്തം പൂർണമായും ഇന്ത്യൻ ഭാഗത്താണെന്നും ഹുവ പറഞ്ഞു.

കഴിഞ്ഞ മാസം ലഡാക്കിലെ ചുഷുലിനടുത്തുള്ള തെക്കൻ കരയായ പാങ്കോംഗ് ത്സോയ്ക്ക് സമീപം അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് സൈനികരുടെ ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെ തുടർന്നാണ് പ്രതികരണം പുറത്തുവന്നിരിക്കുന്നത്. നയതന്ത്ര, സൈനിക വഴികളിലൂടെ ചൈന നടത്തിയ പ്രകോപനപരവും ആക്രമണാത്മകവുമായ നടപടികൾ തങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രകോപനപരമായ നടപടികൾ അച്ചടക്കത്തോടെ നേരിടാനും നിയന്ത്രിക്കാനും ഇന്ത്യൻ മുൻനിര സൈനികരോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമ മേഖലയിലെ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായ സംഭാഷണത്തിലൂടെ പരിഹരിക്കുന്നതിൽ ഇന്ത്യൻ പക്ഷം ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് നള തുടങ്ങി നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഏപ്രിൽ മുതൽ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ലഫ്റ്റനന്‍റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലങ്ങളൊന്നും നേടാനായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.