ബെയ്‌ജിങ്: കഴിഞ്ഞ ദിവസം പാംഗോങ് തടാകത്തിന് സമീപമുണ്ടായ ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമായിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയാങ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി ലംഘിച്ച് തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയത് ഇന്ത്യൻ സൈന്യമാണെന്നും ചൈന ആരോപിച്ചു. മേഖലയില്‍ സംഘര്‍ഷം സൃഷ്‌ടിക്കാൻ ഇന്ത്യൻ സൈന്യം തുടര്‍ച്ചയായി അതിര്‍ത്തി ലംഘിക്കുകയാണ്. അതാണ് അവിടെ ഇരു സൈന്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാൻ കാരണം. എല്ലാത്തിനും ഉത്തരവാദികള്‍ ഇന്ത്യൻ സൈന്യമാണ് - ചൈനീസ് വക്താവ് ആരോപിച്ചു. ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം ഇന്ത്യൻ അതിര്‍ത്തിയിലേക്ക് കടന്നുകയറിയെന്ന ഇന്ത്യയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. സൈനികരെ നിയന്ത്രിക്കാൻ ചൈന തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സമാധാനത്തില്‍ പ്രശ്‌നം പരിഹാരിക്കാനാണ് താല്‍പര്യമെന്നും ഇന്ത്യ ചൈനയെ അറിയിച്ചിരുന്നു.
അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികര്‍ മരിച്ചിട്ടില്ലെന്ന് ചൈന - ഇന്ത്യൻ സൈന്യം
അതിര്‍ത്തി ലംഘിച്ച് തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയത് ഇന്ത്യൻ സൈന്യമാണെന്നും ചൈന ആരോപിച്ചു.