ETV Bharat / international

അഫ്‌ഗാനിൽ കുഴിബോംബ് സ്‌ഫോടനത്തിൽ ഒമ്പത് കുട്ടികൾ മരിച്ചു - അഫ്ഗാനിൽ കുഴിബോംബ് സ്‌ഫോടനം

എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്

അഫ്ഗാനികുഴിബോംബ് സ്‌ഫോടനത്തിൽ ഒമ്പത് കുട്ടികൾ മരിച്ചുസ്ഥാൻ
author img

By

Published : Nov 3, 2019, 11:31 AM IST

കാബൂൾ: വടക്കുകിഴക്കൻ പ്രവിശ്യയായ അഫ്ഗാനിസ്ഥാനിൽ കുഴി ബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് കുട്ടികൾ മരിച്ചു. തഖാർ പ്രവിശ്യയിലെ ദർഖാദ് ജില്ലയിലാണ് കുട്ടികൾ സ്‌കൂളിലേക്ക് നടക്കുമ്പോൾ കുഴിബോംബിൽ ചവിട്ടിയതിനെ തുടർന്ന് സ്ഫോടനം ഉണ്ടായത്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. താലിബാൻ നിയന്ത്രണ മേഖലയിൽ താലിബാൻ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ കാണാനില്ലെന്നും തഖാർ പ്രവിശ്യ ഗവർണറുടെ വക്താവ് ജവാദ് ഹെജ്രി അൽ ജസീറയോട് പറഞ്ഞു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

മെയ്‌യില്‍ തെക്കൻ പ്രവിശ്യയായ ഗസ്നിയിൽ സ്ഫോടനത്തിൽ ഏഴു കുട്ടികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ പ്രവിശ്യയായ ലാഗ്മാനിൽ ഒരു മാസം മുമ്പ് മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് ഏഴ് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ സുരക്ഷാ സേനയെ ലക്ഷ്യമാക്കി താലിബാൻ പലപ്പോഴും റോഡരികിൽ സ്ഥാപിക്കുന്ന ബോംബുകൾ പൊട്ടത്തെറിച്ച് സാധാരണക്കാർക്ക് അപകടമുണ്ടാകുന്നത് പതിവാണ്.

Intro:Body:

https://www.aljazeera.com/news/2019/11/children-killed-afghanistan-landmine-blast-191102131906010.html

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.