ETV Bharat / international

തോക്ക് നിയമം ശക്തമാക്കാൻ ഒരുങ്ങി ന്യൂസിലാന്‍റ്

ക്രൈസ്റ്റ്ചർച്ചിൽ രണ്ട് പള്ളികളിലായി നടന്ന ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ട് ആറുമാസത്തിന് ശേഷമാണ് നിയമം ശക്തമാക്കാന്‍ ബില്ലുകൾ വരുന്നത്.

പ്രധാനമന്ത്രി ജസീന്ദ അർഡെൻ
author img

By

Published : Sep 14, 2019, 3:54 AM IST

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ തോക്ക് ഉടമസ്ഥാവകാശത്തിനുള്ള നിയമങ്ങൾ ശക്തമാക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ജസീന്ദ അർഡെൻ സർക്കാർ. പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ പ്രകാരം രാജ്യത്തെ രജിസ്റ്റർ ചെയ്ത തോക്കുകളുടെ ട്രാക്കിങ്ങ് ഉണ്ടാകും. കൂടാതെ തോക്ക് ഉടമകൾ ഓരോ 10 വർഷത്തിനും പകരം അഞ്ച് വർഷത്തിലൊരിക്കൽ തോക്ക് ലൈസൻസ് പുതുക്കേണ്ടിവരും. ക്രൈസ്റ്റ്ചർച്ചിൽ രണ്ട് പള്ളികളിലായി നടന്ന ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ട് ആറുമാസത്തിന് ശേഷമാണ് ബില്ലുകൾ വരുന്നത്.

തോക്ക് വിൽക്കാനുള്ള നിയമങ്ങള്‍ പുതുക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. തോക്കുകൾ കൈവശം വെയ്ക്കുക എന്നത് അവകാശമല്ലെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ ബില്‍ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ഈ വർഷം അവസാനത്തോടെ നിയമം നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.